അൻസി മുൻകാമുകനൊപ്പം വീണ്ടും ഒളിച്ചോടി.; കൊട്ടിയത്ത് വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത റംസിയുടെ അനിയത്തി അൻസിയാണ് മുൻകാമുകനൊപ്പം വീണ്ടും ഒളിച്ചോടിയത്.

0

വിവാഹത്തിൽ നിന്ന് വരൻ പിന്മാറിയതിൽ മനം നൊന്ത് അത്മഹത്യ ചെയ്ത റംസിയുടെ സഹോദരി അൻസി,  വീണ്ടും കാമുകനോപ്പം ഒളിച്ചോടി. ആദ്യ തവണ കാമുകനേയും അൻസിയെയും  ഇരവിപുരം പൊലീസ് പിടികൂടിയിരുന്നു.
ശേഷം ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ഇവരെ ന്യായീകരിച്ച് മാധ്യമങ്ങൾക്കുമുന്നിൽ എത്തിയിരുന്നു.


2020 സെപ്തബറിൽ 3 ന് ആയിരുന്നു വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനംനൊന്ത് റംസി എന്ന യുവതി അത്മഹത്യ ചെയ്തത്. 

ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ, റംസിയുടെ നീതിക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകൾ ചേർന്ന് ഉണ്ടാക്കിയ സമൂഹ മാധ്യമ കൂട്ടായ്മയിലുടെ പരിചയപെട്ട യുവാവുമായാണ്  റംസിയുടെ സഹോദരി അൻസി ഒളിച്ചോടിയത്. റംസിയുടെ നീതിക്കായി പിതാവ് റഹിമിന് ഒപ്പം നിന്നതും, മാധ്യമങ്ങളുടെ മുന്നിൽ സംസാരിച്ചതും എല്ലാം അൻസിയായിരുന്നു. തുടർന്ന് വാട്സാപ്പ് ഗ്രൂപ്പിലെ അംഗമായ അഖിലുമായി പ്രണയത്തിലാവുകയും ഇവർ ആദ്യതവണ ഒളിച്ചോടുകയും ശേഷം പോലീസ് പിടിക്കുകയും ചെയ്തു. ശേഷം കഴിഞ്ഞ ദിവസമാണ് അൻസി വീണ്ടും ഇതേ യുവാവുമായി ഒളിച്ചോടിയത്

ഇപ്പോൾ ഇവരെ അൻസിയുടെ പിതാവ് പോലും തള്ളിപ്പറയുന്ന അവസ്ഥയാണ്.

Post a Comment

0Comments
Post a Comment (0)