ഖജനാവ് നിറയ്ക്കൽ ഇങ്ങനേയുമോ?: സ്കൂട്ടറിൽ സാമൂഹിക അകലം പാലിച്ചില്ല അഷ്മുടി സ്വദേശികൾക്ക് പെറ്റിയടിച്ച് കൊല്ലം ഈസ്റ്റ് പോലീസ്.

1

കൊല്ലം :
അഷ്ടമുടി സ്വദേശിയായ രാജനും സുഹൃത്തും രാജൻ്റെ സ്കൂട്ടറിന്റെ സർവ്വീസ് നടത്തുന്നതിനായി കടപ്പാക്കടയിലുള്ള ഷോറൂമിൽ വണ്ടി ഏല്പിച്ച് തിരികേ സുഹൃത്തുമൊത്ത് ബൈക്കിൽ വരുമ്പോൾ കടപ്പാക്കട സിഗ്നലിന് അടുത്തുവെച്ച് രാവിലെ ഏകദേശം 09.45 മണിയോട് അടുപ്പിച്ചാണ് പരാതിയ്ക്കാസ്പദമായ സംഭവം അരങ്ങേറിയത്.

അറിഞ്ഞെടുത്തോളം ബൈക്കിലോ സ്കൂട്ടറിലോ ഒരാൾക്ക് മാത്രമേ സഞ്ചരിക്കാൻ കഴിയൂ എന്ന നിർദേശമൊന്നും വന്നിട്ടില്ല ഇങ്ങനെയുള്ളപ്പോഴാണ് ഈസ്റ്റ് പോലീസിൻ്റെ നേതൃത്വത്തിൽ ഇത്തരത്തിലൊരു നീച പ്രവൃത്തി ചെയ്തതായി യുവാവ് വെളിപ്പെടുത്തുന്നത്. നാളെ ബഹുമാനപ്പെട്ട ജില്ലാ പോലീസ് മേധാവിയ്ക്ക് മുമ്പാകെ പരാതി സമർപ്പിക്കുവാനിരിക്കുകയാണ് യുവാക്കൾ. പ്രസ്തുത വിഷയം സംബന്ധിച്ച് അഷ്ടമുടി ലൈവ് പ്രതിനിധി നടത്തിയ അന്വേഷണത്തിലും സംസ്ഥാന സർക്കാരിൻ്റെ നിർദേശങ്ങളിൽ ബൈക്കിലോ സ്കൂട്ടറിലോ ഒരാൾക്ക് മാത്രമേ സഞ്ചരിക്കാൻ കഴിയൂ എന്ന നിർദേശമൊന്നും വന്നിട്ടില്ല അങ്ങനെയുള്ളപ്പോഴാണ് ജനമനസാക്ഷിയെ ഞെട്ടിച്ച് കൊണ്ട് ഈസ്റ്റ് പോലീസ് " 100 " എന്ന ടാസ്ക്ക് പൊതുമധ്യത്തിൽ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതെന്നും ആക്ഷേപം ഉയരുന്നു.

എല്ലാ നിയമ മാനദണ്ഡങ്ങളും പലിച്ചു ബൈക്കിൽ യാത്ര ചെയ്തവരെ കൈകാണിച്ചു നിർത്തിയിട്ട് പെറ്റി എഴുതിക്കൊടുക്കുകയായിരുന്നു. കാരണം ആരാഞ്ഞപ്പോൾ പറഞ്ഞത് യാത്രയിൽ സോഷ്യൽ ഡിസ്റ്റൻസ് പാലിച്ചില്ല എന്നാണ്.

അഷ്ടമുടി ലൈവ് ബഹുമാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥരോട് ജനങ്ങളുടെ അറിവിലേയ്ക്കായി ചോദിക്കുകയാണ്.
ഇങ്ങനെയൊരു നിയമം പ്രാബല്യത്തിലുണ്ടോ...???
അങ്ങനെയെങ്കിൽ പലയിടങ്ങളിൽ നിന്നും പൊതുഗതാഗതങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക്‌ എങ്ങനെ യാത്ര ചെയ്യുവാൻ സാധിക്കും.

Post a Comment

1Comments
  1. കൊറോണവ്യാപനം കുറയ്ക്കലല്ല.പിടിച്ച്പറി തന്നെയാണ് ലക്ഷ്യം

    ReplyDelete
Post a Comment