കൊല്ലത്ത് കൊവിഡ് ബാധിച്ച് ഹോമിയോ ഡോക്ടർ മരിച്ചു.
April 20, 2021
0
കൊല്ലം : തേവള്ളിയില്‍ പ്രശസ്ത ഹോമിയോ ക്ലിനിക് ( ഐശ്വര്യ ഹോമിയോ ക്ലിനിക് ) നടത്തിവന്നിരുന്ന തേവള്ളി ഐശ്വര്യയില്‍ ഡോ. ഷിബു (55) ആണ് കൊവിഡ് അസുഖബാധിതനായി മരിച്ചത്. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സ്വയം നിരീക്ഷണത്തിലിരിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെ സ്ഥിതി വഷളാവുകയും തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.