വർഷത്തോളം ഡി.വൈ.എഫ്.ഐ ചാരുംമൂട് ഏരിയ സെക്രട്ടറിയും, 3 വർഷത്തോളം ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റിയംഗവും, നിലവിൽ 10 വർഷമായി സിപിഎം ചുനക്കര ലോക്കൽ കമ്മിറ്റിയംഗവുമായി പ്രവർത്തിച്ചുവരുന്ന ചാരുംമുട്ടിലെ സിപിഎമ്മിന്റെ ജനകീയ മുഖമായിരുന്ന കെ. സഞ്ജു എൻ.ഡി.എ സ്ഥാനാർഥി. ( സംഭവത്തിന് ശേഷം ലോക്കൽ കമ്മിറ്റിയിൽ നിന്ന് 24/1/21- ൽ ഒഴിവാക്കിയതായി പ്രസ്താവന വന്നിരുന്നു / ശേഷം സ്ഥാനാർത്ഥിത്വത്തിൻ്റെ പശ്ചാത്തലത്തിൽ പാർട്ടി അംഗത്വത്തിൽ നിന്നും ഇദ്ദേഹത്തെ പുറത്താക്കി )
എസ്.എഫ്.ഐ ചുനക്കര യൂണിറ്റ് ഭാരവാഹി ആയി രാഷ്ട്രീയജീവിതം ആരംഭിച്ച കെ. സഞ്ജു ചാരുംമൂട് വ്യാപാരി വ്യവസായി ചാരുംമൂട് ഏരിയ സെക്രട്ടറി,ചുനക്കര സർവ്വീസ് സഹകരണസംഘം ബോർഡ് മെമ്പർ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.... കെ.പി.എം.എസ് മുൻ ചുനക്കര നടുവിൽ കിഴക്ക് ശാഖാ സെക്രട്ടറിയാണ്.
ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗമായി പ്രവർത്തിച്ചിരുന്ന വിനോദ് ഉമ്പർനാട് ന്റെ സ്ഥാനാർത്ഥിത്വം ഏറക്കുറെ ഉറപ്പിച്ചു പ്രചാരണപ്രവർത്തനം തുടങ്ങാനിരുന്ന ഈ സമയത്തു ഇങ്ങനെയൊരു മാറ്റം ബി ജെ പി അണികളിൽ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്.വർഷങ്ങളോളം പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചവരെ തഴഞ്ഞ രീതി പ്രവർത്തകരിൽ പ്രതിഷേധങ്ങൾ ഉണ്ടാക്കുമെന്നു പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.