പുനലൂർ : അർദ്ധരാത്രിയിലെ നീണ്ട ചർച്ചകൾക്കൊടുവിൽ പുനലൂരിൽ വീണ്ടും യു.ഡി.എഫ് സ്ഥാനാർഥിമാറ്റം. സുൽഫിക്കർ സലാമിന് പകരം അബ്ദുറഹ്മാൻ രണ്ടത്താണിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
ഇന്നലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ തൻ്റെ പേര് ഉയർന്ന് വന്നെന്നും എന്നാൽ താൻ തന്നെയാണ് രണ്ടത്താണി വരണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടതെന്നും സാധ്യതയിൽ തിളങ്ങി നിന്ന അഡ്വ: സുൽഫിക്കർ സലാം ഫേസ്ബുക്കിൽ കുറിച്ചു.