ഓച്ചിറയിൽ രണ്ട് ലക്ഷം വിലവരുന്ന ആഡംബര ബൈക്ക് മോഷ്ടിച്ചവരെ പൊ​ലീ​സ് പിടികൂടി. - Police arrested two guys for stealing luxury bike that price two lakh in Ochira

0


ഓ​ച്ചി​റ : രണ്ട് ലക്ഷം വിലവരുന്ന ആഡംബര ബൈക്ക് മോഷ്ടിച്ച​കേ​സി​ലെ പ്ര​തി​ക​ളാ​യ യു​വാ​ക്ക​ളെ ഓ​ച്ചി​റ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ച​ങ്ങ​ന്‍​കു​ള​ങ്ങ​ര, ന​ന്ദ​നം വീ​ട്ടി​ല്‍ അ​ഭി​ജി​ത്ത് (20), ക​രു​നാ​ഗ​പ്പ​ള്ളി മ​രു​തൂ​ര്‍​കു​ള​ങ്ങ​ര തെ​ക്ക് അ​ന​ന്ദു നി​വാ​സി​ല്‍ അ​ന​ന്ദു (22) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ല്‍ ച​ങ്ങ​ന്‍​കു​ള​ങ്ങ​ര കൊ​ട്ട​യ്ക്കാ​ട്ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ ജ​യേ​ഷിൻ്റെ ര​ണ്ടു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ബൈ​ക്കാ​ണ് മോ​ഷ്​​ടി​ച്ച​ത്.പ്ര​തി​ക​ള്‍ ബൈ​ക്കു​മാ​യി പോ​കു​ന്ന​ത് അ​ടു​ത്തു​ള്ള സി.​സി.​ടി.​വി​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു.

ഓ​ച്ചി​റ പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​ര്‍. പ്ര​കാ​ശ്, എ​സ്.​ഐ​മാ​രാ​യ അ​നീ​ഷ് കു​മാ​ര്‍, ഗോ​പ​കു​മാ​ര്‍, സ​ലാം, എ.​എ​സ്.​ഐ​മാ​രാ​യ സ​ജി​മോ​ന്‍, ര​ഞ്​​ജി​ത്ത്, പ്ര​വീ​ണ്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Post a Comment

0Comments
Post a Comment (0)