ആഗോള സമുദ്ര ദിനം

0
                
Dr. Mumthas Yahiya 

കൊല്ലം ടി. കെ. എം. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ പരിസ്ഥിതി ക്ലബ്ബും സുവോളജി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രചാരണ വെബിനാറിന്റെ രണ്ടാം ഭാഗമായി ആഗോള സമുദ്രദിനാചരണം നടത്തുകയുണ്ടായി. കോളേജിലെ പൂർവ വിദ്യാർത്ഥിയും കൊട്ടാരക്കര സെൻറ് ഗ്രിഗോരിയോസ് കോളേജ് സൂവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫെസറും സമുദ്ര ഗവേഷണ വിദഗ്ദ്ധനുമായ ഡോ. ജീൻ ജോസ് .ജെ ''സമുദ്ര ഗവേഷണവും - അനന്ത സാധ്യതകളും'' എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തി. കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ, ഉൾപ്പെടെ ഇരുനൂറിലധികം ആളുകൾ വെബ്ബിനാറിൽപങ്കെടുക്കുകയുണ്ടായി.

നാം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ പരിസ്ഥിതി മലിനീകരണ വസ്തുവാണ് പ്ലാസ്റ്റിക്. ഭൂമിയിലെ ഏറ്റവും വലിയ ആവാസവ്യവസ്ഥയായ സമുദ്രവും അതിലെ ജീവജാലങ്ങളുടെയും നിലനില്പിനെ ബാധിച്ചു കൊണ്ടിരിക്കുന്ന ഈ പ്ലാസ്റ്റിക് മലിനീകരണം സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ കഴിയുന്ന ഗവേഷണ പ്രസിദ്ധീകരണങ്ങൾ വെബ്ബിനാറിന് മികവേകി. 

സമുദ്ര ഗവേഷണത്തിന്റെ ആവശ്യകതയും, കേരളത്തിനകത്തും പുറത്തുമുള്ള പ്രധാന സമുദ്ര ഗവേഷണ സ്ഥാപനങ്ങളിലൂടെയുള്ള കരിയർ സാധ്യതകളെക്കുറിച്ചുള്ള പരിചയപ്പെടുത്തലും സംശയ നിവാരണവും കുട്ടികൾക്കു വളരെ ഗുണകരമായി. 


ബഹുമാനപെട്ട കോളേജ് പ്രിൻസിപ്പൽ ഡോ. ചിത്രാ ഗോപിനാഥ്. അധ്യക്ഷ പ്രസംഗത്തോടൊപ്പം ആശംസയും അർപ്പിച്ചു. പരിസ്ഥിതി ക്ലബ് കോർഡിനേറ്റർ ശ്രീമതി. സൗമ്യ. എസ്, സുവോളജി വിഭാഗം മേധാവി ഡോ. ജസിൻ റഹ്മാൻ, എന്നിവരും സംസാരിച്ചു.

ആവാസവ്യവസ്ഥയിൽ മനുഷ്യന്ടെ അനിയന്ത്രിതമായ കടന്നു കയറ്റം ചില ജീവികളിൽ വംശ വർദ്ധനവിനും മറ്റു ചില ജീവികളുടെ വംശ നാശത്തിനും വഴിയൊരുക്കുന്നു. ഇത് മൂലം പ്രകൃതിയുടെ തനതായ ആഹാര ശ്രിംഖലയിൽ മാറ്റങ്ങൾ ഉണ്ടാവുകയും അത് കാലക്രമേണ പ്രകൃതിയുടെ നാശത്തിനോടൊപ്പം മാനുഷ്യന്ടെ നിലനില്പിനെയും ബാധിക്കുന്നു.
 
സാംക്രമിക രോഗങ്ങളുടെ ആവിർഭാവവും പ്രകൃതി ക്ഷോഭങ്ങളും നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. പ്രകൃതിയെ സ്നേഹിക്കാനും നാളേക്കായി കരുതി വെയ്ക്കാനും വേണ്ടിയാകട്ടെ നാം ഓരോരുത്തരുടെയും പ്രവർത്തങ്ങൾ.

Post a Comment

0Comments
Post a Comment (0)