അഷ്ടമുടി HSS ലെ മൊബൈൽ ഫോൺ ചലഞ്ച് ചരിത്ര വിജയത്തിലേയ്ക്ക്; ഇതുവരെ ലഭിച്ചത് അർഹതപ്പെട്ട 38 വിദ്യാർത്ഥികൾക്ക്

0



1 മുതൽ 10 വരെ ക്ലാസുകളിലായി 360 കുട്ടികൾ പഠിക്കുന്ന അഷ്ടമുടി ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാത്ത 38 വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വാങ്ങി നല്കി .
അദ്ധ്യാപകരും ,പൂർവ്വവിദ്യാർത്ഥികളും ചേർന്നാണ് ഈ ചലഞ്ച് വിജയകരമാക്കിയത് .ഇന്ന് സ്ക്കൂളിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ 5 വിദ്യാർത്ഥികൾക്ക് കൂടി ഫോൺ നല്കിയപ്പോഴാണ് ആകെ ഫോൺ ലഭിച്ചവരുടെ എണ്ണം 38 ആയി ഉയർന്നത് .PTAപ്രസിഡൻ്റ് നൗഷറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ അബ്ദുൽ ഷുക്കൂർ ,
അദ്ധ്യാപകരായ ആൻഡേഴ്സൺ ,രാധാകൃഷ്ണപിള്ള ,ദീപ ,
റജുല എന്നിവർ നേതൃത്വം വഹിച്ചു .

Post a Comment

0Comments
Post a Comment (0)