പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ എറണാകുളത്തുനിന്ന്‌ പൊലീസ്‌ പിടികൂടി.

0
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ എറണാകുളത്തുനിന്ന്‌ പൊലീസ്‌ പിടികൂടി. ചവറ തെങ്ങുവയലിൽ കിഴക്കതിൽ അഖിൽരാജ്‌ (22) ആണ് അറസ്റ്റിലായത്. 
സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത്‌: തെക്കുംഭാഗം ദളവാപുരം സ്വദേശിയായ പതിനേഴുകാരിയും പ്രതിയുമായി ഒരുവർഷമായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ 17ന്‌ അമ്മൂമ്മയ്ക്ക് കോവിഡ് വാക്സിൻ എടുക്കുന്നതിന്‌ കരുവാറ്റയിലേക്ക് പുറപ്പെട്ടതായിരുന്നു പെൺകുട്ടി. വീട്ടിൽനിന്ന്‌ ഇറങ്ങിയ പെൺകുട്ടി വേട്ടുതറയിൽ എത്തിയപ്പോൾ അഖിൽരാജിനെ കണ്ടു. തുടർന്ന്‌ പ്രതി കരുവാറ്റയിൽ എത്തിക്കാമെന്ന വാഗ്‌ദാനം നൽകി പെൺകുട്ടിയെ ബൈക്കിൽ കയറ്റി ചവറയിലെ വർക്‌ഷോപ്പിൽ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന്‌ പെൺകുട്ടിയെ കരുവാറ്റയിൽ എത്തിക്കാതെ എറണാകുളത്തേക്കും കൊണ്ടുപോയി. മകൾ കരുവാറ്റയിൽ എത്തിയില്ലെന്നറിഞ്ഞ പെൺകുട്ടിയുടെ അച്ഛൻ അതേദിവസം രാത്രി ചവറ തെക്കുംഭാഗം പൊലീസിൽ പരാതി നൽകി. പൊലീസ് ഉടനെ സൈബർസെല്ലുമായും കൺട്രോൾ റൂമുമായും ബന്ധപ്പെട്ടപ്പോൾ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ രണ്ടുപേരും എറണാകുളം ഭാഗത്തേക്കുപോയതായി കണ്ടെത്തി. എറണാകുളം കൺട്രോൾ റൂം പൊലീസിന്റെ സഹായത്തോടെ ചവറ തെക്കുംഭാഗം പൊലീസ് വെള്ളിയാഴ്‌ച പുലർച്ചെ ഒന്നരയോടെ ഇടപ്പള്ളിയിൽനിന്നാണ്‌ രണ്ടുപേരെയും പിടികൂടിയത്. ശനിയാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0Comments
Post a Comment (0)