കൊല്ലം കോർപറേഷൻ പരിധിയിലെ കടവൂർ ഡിവിഷനിൽ ഉൾപ്പെടുന്ന കാമ്പിയിൽ കുളം ലക്ഷങ്ങൾ ചിലവാക്കി നവീകരിച്ചിട്ടും ഉപയോഗശൂന്യമായ നിലയിൽ കിടക്കുന്നതിൽ പ്രതിഷേധിച്ച് ആയിരുന്നു സമരം നടന്നത്. കുളം നവീകരണത്തിന്റെ പേരിൽ യാതൊരു വികസനം നടന്നിട്ടില്ലെന്നും കോര്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ മുൻ കൗൺസിലർ ഉൾപ്പെട്ട ഭരണസമിതി അഴിമതി നടത്തിയതാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. നിലവിൽ പായലുകളും മലിന്യങ്ങളും നിറഞ്ഞ കാമ്പിയിൽ കുളം കൗൺസിലർ മുൻകൈയെടുത്ത് ഉപയോഗപ്രദമാക്കി മാറ്റുകയോ കടവൂർ ഡിവിഷനിലെയും സമീപ പ്രദേശങ്ങളിലെയും യുവാക്കൾക്ക് ഉപകാരപ്രദം ആകുംവിധം നീന്തൽ കുളമാക്കി മാറ്റുകയോ ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് കടവൂർ ഡിവിഷൻ കമ്മിറ്റി അറിയിച്ചു.