സർക്കാർ ആരോഗ്യ പ്രവർത്തകർക്ക് ഒപ്പമെന്ന് മന്ത്രി വീണാ ജോർജ്.

0

അക്രമം അംഗീകരിക്കാൻ കഴിയില്ല
ബിജു നാരായണൻ 

അടുത്തിടെയായി ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 
കോവിഡ് ഡ്യൂട്ടിക്കിടയിൽ ഡോ. രാഹുലിനെ പോലീസുകാരൻ മർദിച്ച സംഭവം സർക്കാർ അതീവ ഗൗരവമായാണ് കാണുന്നത്. ഈ വിഷയത്തിൽ സർക്കാർ ഡോക്ടർമാർക്കൊപ്പമാണ്. 
കോവിഡ് മഹാമാരി കാലത്ത് ഇത്രയേറെ കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ഇത്തരം സംഭവങ്ങളിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡോ.രാഹുലിൻറ്റെ സംഭവത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുൻപോട്ട് പോകുകയാണ് എന്നാണറിയാൻ കഴിഞ്ഞത്. ഇത്തരം സംഭവങ്ങളിൽ സർക്കാരിന് കൃത്യമായ നിലപാടുകളുണ്ടെന്നും മന്ത്രി പറഞ്ഞു.

Post a Comment

0Comments
Post a Comment (0)