സംസ്ഥാനത്ത് ഒരു വനിത ഡിജിപിക്ക് വഴി തെളിയുന്നു; അവസാന മൂന്നിൽ ബി സന്ധ്യയ്ക്ക് കൂടുതൽ സാധ്യത

0


കേരളത്തിന്റെ ക്രമസമാധാന ചുമതയുള്ള ഡിജിപി പദവിയിലേക്ക് ഒരു വനിതക്ക് സാധ്യത ഏറുന്നു. ലോക്‌നാഥ് ബെഹ്‌റ വിരമിക്കുമ്പോൾ ജനമൈത്രി പോലീസിന് തുടക്കം കുറിച്ചവരിൽ ഒരാൾ കൂടെയായ ബി സന്ധ്യ ഐപിഎസിനായിരിക്കും സ്റ്റേറ്റ് പോലീസ് ചീഫ് പദവിയിലേക്ക് കൂടുതൽ സാധ്യത എന്നാണ് വിവരങ്ങൾ. സംസ്ഥാനത്ത് ആദ്യമായി ഒരു വനിത ഈ  പദവിയിലേക്ക് എത്തുന്ന അവസരം സർക്കാർ ഉപയോഗിക്കാനാണ് സാധ്യത. നിലവിൽ ഫയർ ഫോഴ്‌സ് ഡയറക്ടർ ആണ് ബി.സന്ധ്യ. 1986 ബാച്ച് കാരനായ നിലവിലെ വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറും, ബി. സന്ധ്യയുടെ (1987) ബാച്ച് കാരനായ അനിൽ കാന്ത് എന്നിവരെയാണ് സന്ധ്യയ്ക്ക് മറികടക്കേണ്ടത്. എന്നാൽ പൊലീസ് ഡ്രൈവറെ മർദിച്ച കേസിൽ  സുധേഷ് കുമാറിന്റെ മകൾക്കെതിരെ നിലനിൽക്കുന്ന ആരോപണങ്ങൾ അദ്ദേഹത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

അതേസമയം പോലീസ് മേധാവി നിയമനത്തിനുള്ള അന്തിമ പട്ടികയിൽ നിന്ന് ടോമിൻ തച്ചങ്കരി പുറത്തായി. യുപിഎസ്സിയുടെ വ്യാഴാഴ്ച ചേർന്ന യോഗമാണ് തച്ചങ്കരിയെ ഒഴിവാക്കിയത്. ബി.സന്ധ്യ ,അനിൽകാന്ത്,സുദേഷ്‌കുമാർ എന്നിവരാണ് അവസാനപട്ടികയിൽ ഉള്ളത്. അരുൺകുമാർ സിൻഹ പട്ടികയിൽ നിന്ന് സ്വയം ഒഴിവായിരുന്നു. ഇവരിൽ ഒരാളെ സംസ്ഥാന സർക്കാരിന് ഡിജിപി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാം. സന്ധ്യയ്ക്കും സുദേഷ് കുമാറിനുമാണ് ഡിജിപി റാങ്കുള്ളത്.

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ സമിതിക്ക് പാനൽ സമർപ്പിച്ച് , അവർ നൽകുന്ന പേരുകളിൽ നിന്ന് ഒരാളെ സംസ്ഥാനത്ത് ഡിജിപി ആയി നിയമിക്കുന്നത് ഇതാദ്യമായാണ്. ഇതുവരെ സർക്കാരുകൾ  സീനിയോറിറ്റി മറികടന്ന് തങ്ങൾക്ക് താൽപര്യമുള്ളവരെ നിയമിച്ചിരുന്നു. സുപ്രീം കോടതിയുടെ വിധിയോടെയാണ് ഇക്കാര്യത്തിൽ സർക്കാരിന് മറ്റു മാർഗമില്ലാതായത്.

യുപിഎസ് സി പ്രതിനിധി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഏതെങ്കിലും കേന്ദ്രസേനയിലെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരാണ് കേന്ദ്രസമിതിയിൽ .1987 മുതൽ 1991 വരെയുള്ള ഐപിഎസ് ബാച്ചിലെ മുപ്പത് വർഷം പൂർത്തിയാക്കിയ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ പേരുകളാണ് സംസ്ഥാനം സമർപ്പിച്ചത്.


വാർത്തകൾ അതിവേഗം ലഭിക്കാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യൂ.....!

Post a Comment

0Comments
Post a Comment (0)