വിഖ്യാത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാള്‍ അന്തരിച്ചു.

0

തിരുവനന്തപുരം : വിഖ്യാത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാള്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. 
തിരുവനന്തപുരം സ്വാതതിരുനാള്‍ സംഗീത കോളജിലെ ആദ്യ വിദ്യാര്‍ഥിനിയാണ് പൊന്നമ്മാള്‍. അവിടത്തെ ആദ്യ പ്രിന്‍സിപ്പലുമായ അവര്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നവരാത്രി സംഗീത മണ്ഡപത്തില്‍ പാടിയ ആദ്യ വനിത എന്ന ഖ്യാതിയും നേടി. 
942ല്‍ മൂന്നുകൊല്ലത്തെ ഗായിക കോഴ്‌സ് കഴിഞ്ഞ് ഇറങ്ങി. സംഗീതാഭ്യസനത്തിനിടയ്ക്ക് പതിനെട്ടാം വയസ്സില്‍ കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ അധ്യാപികയായി. 1952ല്‍ സ്വാതി തിരുനാള്‍ മ്യൂസിക്ക് അക്കാദമയില്‍ അധ്യാപികയായി ചേര്‍ന്നു. 1970ല്‍ തൃപ്പൂണിത്തറ ആര്‍എല്‍വി മ്യൂസിക്ക് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫൈന്‍ ആര്‍ട്ട്‌സിലെ പ്രിന്‍സിപ്പള്‍ ആയി. 1980ല്‍ അവിടെ നിന്നും ജോലിയില്‍ നിന്നും വിരമിച്ചു.

2017ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. സ്വാതി സംഗീത പുരസ്‌കാരം, ചെമ്പൈ പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

Post a Comment

0Comments
Post a Comment (0)