സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കും; പരമാവധി 15 പേര്‍ക്ക് പ്രവേശനം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനം. ടി.പി.ആർ പതിനാറ് ശതമാനത്തില്‍ കുറഞ്ഞ പ്രദേശങ്ങളിലാണ് ആരാധനാലയങ്ങൾ തുറക്കുക. പരമാവധി 15 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.

അതേസമയം, സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ നിലവിലെ രീതിയിൽ തുടരാൻ തീരുമാനമായി. ഒരാഴ്ച കൂടി നിലവിലെ സ്ഥിതി തുടരാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന് നിൽക്കുന്ന ഇടങ്ങളിൽ കർശന നിയന്ത്രണം തുടരാനാണ് തീരുമാനം. ടി.പി.ആർ. 24ന് മുകളിൽ നിൽക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം ഉണ്ടാകും. ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തിൽ നാല് മേഖലകളായി തിരിച്ചുള്ള നിയന്ത്രണം തുടരും. പൂജ്യം മുതൽ എട്ട് ശതമാനം വരെ എ വിഭാഗം, എട്ട് മുതൽ 16 ശതമാനം വരെ ബി വിഭാഗം, 16 മുതൽ 24 ശതമാനം വരെ സി വിഭാഗം, 24 ശതമാനത്തിന് മുകളിൽ ഡി വിഭാഗം എന്നിങ്ങനെയാണ് മേഖലകളായി തരംതിരിച്ചിട്ടുള്ളത്.

Post a Comment

0Comments
Post a Comment (0)