രാവിലെ മുതല്‍ സുചിത്രയെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് നടന്ന അന്വേഷണത്തിലാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 21നായിരുന്നു സുചിത്രയുടെ വിവാഹം. വള്ളികുന്നം ലക്ഷ്മി ഭവനത്തില്‍ വിഷ്ണുവിന്റെ ഭാര്യയാണ് സുചിത്ര.