രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകൾ കൂടുന്നു; മൂന്നാഴ്ചയ്ക്കിടെ 150 ശതമാനം വർധനവ്.

0
കോവിഡ് (Covid 19) രോഗവിമുക്തരില്‍ പ്രധാനമായും കണ്ട് വരുന്ന ബ്ലാക്ക് ഫംഗസ് (Black Fungus) ബാധയില്‍ വന്‍ വര്‍ധന. ഇതുവരെ 31,216 പേര്‍ക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ 2,109 പേര്‍ ഫംഗസ് ബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്‌തു. കഴിഞ്ഞ മൂന്ന് ആഴ്ചകളില്‍ മാത്രം ബ്ലാക്ക് ഫംഗസ് ബാധയില്‍ 150 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് കരകേറി കൊണ്ടിരിക്കുന്ന രാജ്യത്ത് വന്‍ ആശങ്കയാണ് ബ്ലാക്ക് ഫംഗസ് ബാധ ഇപ്പോള്‍ പടര്‍ത്തി കൊണ്ടിരിക്കുന്നത്. മാത്രമല്ല ബ്ലാക്ക് ഫംഗസ് ബാധ അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആംഫോട്ടറീസിന്‍ ബി എന്ന മരുന്നിനും വന്‍ ക്ഷാമം നേരിട്ടുന്നുണ്ട്.
മഹാരാഷ്ട്രയിലാണ് (Maharashtra) ഏറ്റവും കൂടുതല്‍ ഫംഗസ് ബാധ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വരെ മഹാരാഷ്ട്രയില്‍ 7,057 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനോടകം തന്നെ 609 പേര്‍ ഫംഗസ് ബാധ മൂലം മരണപ്പെടുകയും ചെയ്‌തു. ഗുജറാത്തില്‍ 5,418 പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 323 പേര്‍ മരണപ്പെടുകയും ചെയ്‌തു. രാജസ്ഥാനിലും കർണാടകയിലും നിരവധി പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവും കുറവ് ബ്ലാക്ക് ഫംഗസ് ബാധ രേഖപ്പെടുത്തിയിരിക്കുന്നത് ജാര്‍ഖണ്ഡിലാണ്. 96 പേര്‍ക്ക് മാത്രമാണ് ഇത് വരെ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവും കുറവ് മരണനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് വെസ്റ്റ് ബംഗാളിലാണ്. വെസ്റ്റ് ബംഗാളില്‍ ഇതുവരെ 23 പേരാണ് ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

Post a Comment

0Comments
Post a Comment (0)