രാജ്യത്ത് 24 മണിക്കൂറിനിടെ 84,332 പേര്‍ക്ക് കോവിഡ്; 70 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്

0
രാജ്യത്തെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുറവ്​. 84,332 പേര്‍ക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്​. 70 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന ​രോഗവര്‍ധനയാണ്​ ശനിയാഴ്​ച റിപ്പോര്‍ട്ട്​ ചെയ്​തത്​. അതേസമയം, കോവിഡ്​ ബാധിച്ചുള്ള മരണം വീണ്ടും 4000 കടന്നു. 4002 പേരാണ്​ കഴിഞ്ഞ ദിവസം രോഗം ബാധിച്ച്‌​ മരിച്ചത്​.

ഇതോടെ രാജ്യത്ത്​ ആകെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 2,93,59,155 ആയി ഉയര്‍ന്നു. 1,21,311 പേര്‍ ​കഴിഞ്ഞ ദിവസം മാത്രം രോഗമുക്​തി നേടി. 2,79,11,384 പേരാണ്​ ഇതുവരെ രോഗമുക്​തി നേടിയത്​. 3,67,081 പേരാണ്​ ഇതുവരെ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. നിലവില്‍ 10,80,690 പേരാണ്​ രോഗം ബാധിച്ച്‌​ ചികിത്സയിലുള്ളത്​. 24,96,00,304 പേര്‍ക്ക്​ ഇതുവരെ വാാക്​സിന്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, കോവിഡ്​ വാക്​സിന്‍ സംബന്ധിച്ച പ്രശ്​നത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വ്യക്​തത വരുത്തിയിട്ടുണ്ട്​. വാക്​സിന്‍ ഇടവേള തല്‍ക്കാലത്തേക്ക്​ വര്‍ധിപ്പിക്കേണ്ടെന്നാണ്​ കേന്ദ്രസര്‍ക്കാര്‍ നിലപാട്​. കോവാക്​സി​െന്‍റ മൂന്നാംഘട്ട ഫലങ്ങള്‍ വൈകാതെ പുറത്ത്​ വരുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Post a Comment

0Comments
Post a Comment (0)