കൊലപാതക ശ്രമക്കേസിലെ നാല് പ്രതികളെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു.
June 20, 2021
0
ഒന്നാം പ്രതി കൊല്ലം നാണി മെമ്മോറിയൽ ആശുപത്രിക്ക് സമീപം സോണി ഡെയ്ലിൽ സോണിയെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു. കുപ്രസിദ്ധ ഗുണ്ടയും അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ കൊലപാതകശ്രമ കേസ് ഉൾപ്പെടെ 14 - ഓളം കേസിലെ പ്രതിയുമായ പി.ഡബ്ളിയു.ഡി പുതു വൽപുരയിടത്തിൽ മെൽബിൽ, ഇരവിപുരം പോലീസ് സ്‌റ്റേഷനിലും ഈസ്റ്റ് പോലീസ് സ്റ്റേഷനിലും കൊലപാതകശ്രമക്കേസ് പ്പെടെ നിരവധി കേസുകളിൽ പ്രതിയും 2020-ൽ കൊലപാതക ശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട് അപ്പീൽ നല്കി ജാമ്യത്തിൽ നില്ക്കുന്ന കൊല്ലം മുണ്ടയ്ക്കൽ RS വില്ലയിൽ ജാക്സൺ തൃക്കടവൂർ മതിലിൽ ചിറക്കര ജംഗ്ഷൻ കൃപാലയ വീട്ടിൽ ഐസക്ക് സിക്സൺ എന്നിവരെയാണ് അഞ്ചാലുംമ്മൂട് പോലീസ് കഴിഞ്ഞ ദിവസം പിടി കൂടിയത്. മറ്റ് രണ്ട് പേർ ഒളിവിലാണ്. ജൂൺ 17 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സോണി കുമ്പളം സ്വദേശികളായ ത്രിതിൻ രാജു, സലിൽ സജി എന്നീ ചെറുപ്പക്കാരുമായി സ്ലാട്ടർ ഹൗസിനു സമീപം വച്ച് വാക്കുതർക്കമുണ്ടായി. ഇതിന്റെ വിരോധത്താൽ സോണി മെൽവിൻ, ജാക്സൺ, ഐസക്ക് സിക്സൺ , ഷെമീഫ്, സാവിയോ എന്നീ സംഘത്തെ വിളിച്ച് വരുത്തുകയായിരുന്നു. വഴക്കിന് ശേഷം വീട്ടിലേക്ക് തിരികെ പോയ ത്രിതിൻ രാജു, സലിൽ സജി എന്നിവരെ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിർത്തി വെട്ടുകയും കുത്തി പരിക്കേല്പ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മാരകമായി പരിക്കേറ്റ സലിൽ സജിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്നും പോലീസ് പറയുന്നു. പ്രതികൾ ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒളിത്താവളത്തിലുണ്ടെന്ന് ACP ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. അഞ്ചാലുംമൂട് SHO ബിനു -ജി, പ്രിൻസിപ്പൽ എസ്.ഐ ശ്രീലാൽ ചന്ദ്രശേഖർ, എസ്.ഐ മാരായ ലഗേഷ് കുമാർ, റഹിം, സിറാജുദ്ദീൻ, ജയപ്രകാശ്, എ.എസ്.ഐ ഓമനക്കുട്ടൻ സി.പി.ഓ മാരായ സുമേഷ്, അനൂപ്, സുനിൽ ലാസർ, സുമേഷ് Si കേഡർ ഹരിശങ്കർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അഞ്ചാലുംമൂട് SHO ബിനു. ജി പറഞ്ഞു.