''ലഖ്നൗവില്‍ 7,890 മരണ സര്‍ട്ടിഫിക്കറ്റുകളാണ് ഏപ്രില്‍ 1മുതല്‍ മെയ് 15വരെ പുറത്തിറക്കിയിട്ടുള്ളത്. 5,970 മരണ സര്‍ട്ടിഫിക്കറ്റുകളാണ് ഫെബ്രുവരി 15മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലത്ത് പുറത്തിറക്കിയിട്ടുള്ളത്.അതായത് ഏപ്രില്‍ 1 മുതല്‍ മെയ് 15വരെ 2000ത്തോളം മരണസര്‍ട്ടിഫിക്കറ്റുകള്‍ അധികമായി ലഖ്നൗവില്‍ പുറത്തിറക്കിയിട്ടുണ്ട്. പക്ഷേ സര്‍ക്കാര്‍ ഈ അധികമായി വന്ന മരണങ്ങളൊന്നും കോവിഡ് മൂലമാണെന്ന് സമ്മതിക്കുന്നില്ല.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത് എല്ലാം നിയന്ത്രണത്തിലാണെന്നാണ്. പക്ഷേ ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നു. യഥാര്‍ഥ കണക്കുകള്‍ ഒരു നാള്‍ വരും. അവര്‍ വ്യാജമായ കണക്കുകള്‍ പറയുകയാണ്'' -കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
വസ്തുതകള്‍ തള്ളിക്കളയുക, തെളിവുകള്‍ നശിപ്പിക്കുക, ഇല്ലാത്ത കണക്കുകള്‍ കാണിക്കുക എന്നിവയിലാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് ആരാധന മിശ്ര പറഞ്ഞു.