സക്ഷാൽ പ്രിയങ്കാ ഗാന്ധി പ്രചരണത്തിനായി എത്തിയിട്ടും, എതിർ സ്ഥാനാർത്ഥിയുടെ മദ്യ കൂപ്പൺ കണ്ടുപിടിച്ചിട്ടും ചവറയിലെ ഷിബു ബേബി ജോണിൻ്റെ തോൽവി ആർ.എസ്.പിയുടെ മാത്രമാണോ?
ഒരു പതിറ്റാണ്ടിലധികം കേരള രാഷ്ട്രീയത്തിൻ്റെ ചരിത്ര മുഹൂർത്തങ്ങളിലെല്ലാം ചവറയെ പ്രതീനിധികരിച്ച ചവറയുടെ എല്ലാമെല്ലാമായ കാരണവർ ബേബി ജോണിൻ്റെ മകൻ എന്നതിനപ്പുറം ആദർശധീരനായ മുൻ മന്ത്രി, ആർ.എസ്.പി എന്ന വിപ്ലവ പ്രസ്ഥാനത്തിൻ്റെ ആദിത്യശോഭയാർന്ന നേതാവ്, അദ്ദേഹത്തെക്കുറിച്ചാണ്. ഷിബു ബേബി ജോണിൻ്റെ ചവറയിലെ ദയനീയമായ തോൽവിയെക്കുറിച്ചാണ്........
സഖാവ് ബേബി ജോണിനിപ്പുറം ആർ.എസ്.പി ഇല്ലാതെയായി എന്ന കിംവന്തി ഏറെക്കുറെ ഉറപ്പിക്കുന്ന രീതിയിലുള്ള പരാജയമായിരുന്നു ചവയിൽ ഷിബു ബേബി ജോൺ കഴിഞ്ഞ ദിവസം നേരിട്ടത്. അതിന് കാരണം ഐക്യജനാധിപത്യ മുന്നണിയിലെ ഐക്യമില്ലായ്മയാണെന്നും അതല്ല പഴയ കമ്മ്യൂണിസ്റ്റായ ഷിബു ബേബി ജോണിൻ്റെ കമ്മ്യൂണിസത്തോടുള്ള പ്രാദേശിക അടുപ്പമാണെന്നും ചിലർ സോഷ്യൽ മീഡിയയിൽ എഴുതിവിടുന്നത് വായനക്കാരെ ഓർമിപ്പിച്ചെന്ന് മാത്രം. ചവറയിലെ രാഷ്ട്രീയം പതിറ്റാണ്ട് കാലത്തോളം ചേർത്ത് പിടിച്ചത് ബേബി ജോണിനെയാണ് ശേഷം ഇതേ പരിഗണന ഷിബുവിന് ലഭിച്ചില്ലായെന്നുള്ളത് വ്യക്തിയെയാണ് ചവറ സ്വീകരിച്ചതെന്നതിനും ചില രാഷ്ട്രീയ ചേരികൾ ഇന്നും എതിരായി ഷിബുവിനൊപ്പം ഉണ്ടെന്നതിനുമുള്ള തെളിവാണ്.
എതിർ സ്ഥാനാർത്ഥി മദ്യം നൽകി വോട്ടറെ സ്വാധീനിച്ചു എന്ന് തുടങ്ങി ദേശീയ രാഷ്ട്രീയത്തെയും കേരള രാഷ്ട്രീയത്തെയും ഒരേ പോലെ നിരന്തര വിമർശനത്തിനിരയാക്കിയും ചവറയുടെ രാഷ്ട്രീയത്തിൽ നിറ സാന്നിധ്യമായിരുന്നു ഷിബു ബേബി ജോൺ. ഡി.എം.കെ ഉൾപ്പെടെയുള്ള പാർട്ടികൾ പിന്തുണയറിയിച്ച് ചവറയിൽ രംഗത്തിറങ്ങിയിട്ടും അമ്പേ പരാജയമായിരുന്നു സ്ഥിതി.
അൽപ്പം രാഷ്ട്രീയ നിരീക്ഷണം.
ചവറയിലെ യു.ഡി.എഫ് ചേരി ഇപ്പോഴും ഷിബു ബേബി ജോണിൻ്റെ രാഷ്ട്രീയവുമായി പൊരുത്തപ്പെട്ടിട്ടില്ല, പണ്ട് മന്ത്രിയായിരുന്നപ്പോൾ ചില വലത് ഗവൺമെൻ്റ്, ഇതര തൊഴിലാളി സംഘടനകളെ പിണക്കിയത് ചവറയുടെ രാഷ്ട്രീയ പിണക്കം ഏറ്റുവാങ്ങാൻ കാരണമായി: നാട്ട് സംസാരമാണ്.
ചവറയുടെ പുതുപുലരിയിൽ ഡോ. സുജിത്ത് വിജയൻ പിള്ളയ്ക്ക് ആശംസകൾ ഒപ്പം ഷിബു ബേബി ജോണിനും, മഹാത്മാ ഗാന്ധിയുടെ വാക്കുകൾ പോലെ ജനാധിപത്യത്തിൽ ആരും തോൽക്കുന്നില്ലലോ....