" ലോക്ഡൗൺ എന്നപാവപ്പെട്ടവന്റെ കഞ്ഞിയിലെ പാറ്റ " ; തേവള്ളിയിൽ വച്ച് പോലീസിൽ നിന്നുണ്ടായ അനുഭവം വിവരിച്ചുകൊണ്ടുള്ള യുവാവിൻ്റെ പോസ്റ്റ് വയറലാകുന്നു.

0

കൊല്ലം :  ജോലിക്കായുള്ള യാത്രയ്ക്കിടെ യുവാവിനുണ്ടായ ദുരനുഭവം വിവരിച്ചുകൊണ്ട് നവമാധ്യമത്തിൽ ഷെയർ ചെയ്ത പോസ്റ്റ് ജനശ്രദ്ധ ആകർഷിച്ച് വയറലാകുന്നു. കഴുത്തിൽ കാർഡ് തൂക്കുന്നവരുടെ അടുത്ത് പോലീസിന് ബഹുമാനവും മറ്റുള്ളവരോട് പുശ്ചവും ആണെന്ന് യുവാവ് ആരോപിക്കുന്നു. വിനയചന്ദ്രൻ അഷ്ടമുടി കൊല്ലം തേവള്ളിയിൽ വെച്ച് നേരിട്ട ദുരനുഭവം ഇതിനോടകം നിരവധിയാളുകളാണ് പോസ്റ്റ് ഷെയർ ചെയ്തത്.

ലോകത്തെ തന്നെ കീഴടക്കിയ ഈ മഹാമാരിയിൽ നിയമങ്ങൾ പാവപ്പെട്ടവന്റെ മേൽ അടിച്ചേല്പിക്കുകയാണെന്ന് പരക്കേ ആക്ഷേപമുണ്ട്...
അന്നന്നത്തെ അധ്വാനം കൊണ്ട് വീട് പോറ്റുന്നവന്റെ തലയിൽ വീഴുന്ന ഇടിത്തീയാണ് ഇതെന്നു പറയാതെ വയ്യ. അല്ലെങ്കിൽ ആരോഗ്യ വിദഗ്ദരുടെ നിർദേശം പരിഗണിച്ച് സംസ്ഥാനത്ത് പരിപൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിയ്ക്കുകയും ബാങ്കുകളും മറ്റ് പണമിടപാടു കേന്ദ്രങ്ങളുടെ പൊതുജനത്തിൻ്റെ വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തുകയും ചെയ്യണം.

യുവാവിൻ്റെ പോസ്റ്റ് താഴെ വായിക്കാം 👇

ബഹുമാനപ്പെട്ട കൊല്ലം ജില്ലാ പോലീസ് അധികാരികൾ, ജനകീയനായ കൊല്ലം ജില്ലാ കളക്ടർ സാർ ........ വായിച്ചറിയാൻ........ സർക്കാരിന്റെയോ, കേരളാ പോലീസിന്റെ യോ അറിയിപ്പിൽ ജോലിക്ക് പോകുന്നതിൽ തടസ്സം ഒന്നും പറയുന്നതായി അറിഞ്ഞിട്ടില്ല. കൊല്ലം തേവള്ളിപ്പാലത്തിന് അടുത്ത് എൻ.സി.സി ....: ഓഫീസിന് മുമ്പിൽ നടക്കുന്ന പോലീസ് പരിശോദനയിൽ ...... ഹെൽമറ്റ് ഉണ്ടായിട്ടും, മാസ്ക്ക് ഉണ്ടായിട്ടും, സത്യവാങ്മൂലം കൈയ്യിലുണ്ടായിട്ടും, ഒറ്റക്ക് ഒരു ബൈക്കിൽ യാത്ര ചെയ്തിട്ടും, ജോലിക്ക് പോകുന്നു എന്ന് പറയുമ്പോൾ ഒരു പരിഹാസചിരിയോടെ തിരിച്ചയക്കുന്ന പോലിസ് സാറമ്മാർ: തിരിച്ച് എന്തെങ്കിലും കാര്യം പറഞ്ഞാൽ വണ്ടിയിൽ നിന്ന് ചാവി ഊരിയെടുക്കുന്ന പോലിസുകാർ.ഈ മഹാമാരിയിൽ അസുഖം വരാം എന്നറിയാമെങ്കിലും വേറെ മാർഗ്ഗങ്ങളൊന്നുമില്ലാത്തത് കൊണ്ട് ജോലിക്ക് പോകുന്ന കെട്ടിട നിർമ്മാണ തൊഴിലാളികൾ ഉൽപ്പെടെ ഇടത്തരം ജോലിക്കാർക്ക് മാത്രമാണീ നിയമം. കഴുത്തിൽ കാർഡ് തൂക്കുന്നവരെ അവർക്ക് ബഹുമാനമാണ്. റൂട്ട് ബസ്സ് ഓടുന്ന ഈ സാഹചര്യത്തിൽ ഒറ്റക്ക് ബൈക്കിൽ പോകുന്നവരെ തടയുക. എന്താണ് നിയമം. എന്താണ് ആ വ ശ്യം....... വണ്ടി നന്നാക്കാൻ പോകുന്നവർക്ക് തടസ്സമില്ലെന്ന് അറിയിപ്പിൽ പറയുന്നുണ്ട്. അവരെയും ഒരു കാരണമില്ലാതെ തിരിച്ചയക്കുന്ന കാഴ്ച്ച.. എന്താണ് അത്യാവശ്യം .. പല ഭാഗങ്ങളിൽ നിന്നും, പല വീടുകളിൽ നിന്നും വരുന്ന ഉദ്യേഗസ്ഥർ ഒന്നിച്ച് നിന്ന് പരിശോദിക്കുകയും, യാത്ര ചെയ്യുകയും ചെയ്യുമ്പോൾ വരാത്ത രോഗം രണ്ട് കൂലിവേലക്കാർ ഒരു ബൈക്കിൽ സഞ്ചരിക്കുമ്പോൾ മാത്രം രോഗവ്യാപനം എന്ത് വിരോധാഭാസമായ നിയമം... കേരളാ പോലീസിന്റെ അറിയിപ്പിൽ അഥിതി തൊഴിലാളികൾക്ക് വരെ ജോലിക്ക് പോകാം എന്ന് പറയുന്നുണ്ട് ' നാട്ടിലുള്ളവരുടെ കാര്യം കഷ്ടം .. ഇടത്തരം ജോലിക്കാരെ മാത്രം ബാധിക്കുന്ന ഈ വിഷയത്തിൽ ഒരു മാനുഷിക പരിഗണന ദയവായി കാണിക്കുക ....... കൊല്ലം തേവള്ളിപ്പാലത്തിന് മുമ്പിലുള്ള ചെക്കിങ്ങിനടുത്ത് നിന്ന് ........ ഇന്ന് രാവിലെ ..... ചൊവ്വാഴ്ച്ച..... 8.30. .....

Post a Comment

0Comments
Post a Comment (0)