അഞ്ചാലുംമൂട് : രണ്ടുവയസ്സുള്ള
മകളെയും ഭര്‍ത്താവിനെയും ഉപേ
ക്ഷിച്ച് തമിഴ്‌നാട്ടുകാരനായ സുഹൃത്തിനൊപ്പം യുവതി കടന്ന സംഭവത്തില്‍
യുവതിയും സുഹൃത്തും അറസ്റ്റില്‍.
തൃക്കരുവ അഷ്ടമുടിമുക്കിന് സമീപം രതീഷ്ഭവനില്‍ അമീന (25), തമിഴ്നാട് സേലം കുളത്തൂര്‍ സ്വദേശി മോഹനപ്രസാദ് (22) എന്നിവരെയാണ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്.
അമീനയെ കരുനാഗപ്പള്ളി സ്വദേശിയായ യുവാവ് വിവാഹം കഴി
ച്ചിരുന്നു. ഈ ബന്ധം ഉപേക്ഷിച്ച്
തൃക്കരുവ സ്വദേശിയായ യുവാ
വിനെ രജിസ്റ്റര്‍ വിവാഹം കഴിച്ചു.
ഇവര്‍ മുന്ന് വര്‍ഷമായി ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. ഇതില്‍ രണ്ട് വയസ്സുള്ള പെണ്‍
കുട്ടിയുണ്ട്. ഇതിനിടെ സമൂഹമാധ്യമം വഴി പരിചയപ്പെട്ട തമിഴ്നാട് സ്വദേശിയായ മോഹനപ്രസാദുമായി യുവതി പ്രണയത്തിലായി. തുടർന്ന്
ഈ മാസം മൂന്നുമുതല്‍ യുവതിയെ കാണാതായതായി ഭര്‍ത്താവിൻ്റെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് പരാതിയിൻമേൽ നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും തമിഴ്നാട് കുളത്തൂരില്‍നിന്ന് പിടികൂടുകയായിരുന്നു.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് ഇരുവരെയും
കോടതിയില്‍ ഹാജരാക്കി റിമാന്‍
ഡ് ചെയ്തു.
അഞ്ചാലുംമൂട് ജുനിയര്‍ സബ് ഇന്‍സ്പെക്ടര്‍ ഷാന്‍, എ.എസ്.ഐ.
മാരായ അജയന്‍, ഓമനക്കുട്ടന്‍,
സി.പി.ഒ. രാജി എന്നിവരടങ്ങിയ
സംഘമാണ് ഇരുവരെയും പിടി
കുടിയത്.