കൊല്ലത്ത് നിന്ന് " മൂന്നോ, നാലോ " മന്ത്രിമാർക്ക് സാധ്യത; മന്ത്രിസഭയിൽ വേണാടിൻ്റെ തിളക്കം.

0

കൊല്ലം : ജില്ലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളിൽ മൂന്ന് പേർക്ക് മന്ത്രിസഭയിൽ സാധ്യത. പത്തനാപുരം നിയുക്ത എം.എൽ.എ കെ.ബി ഗണേഷ് കുമാറിനും ചടയമംഗലം നിയുക്ത എം.എൽ.എ ചിഞ്ചുറാണിക്കും, ജി.എസ് സുപാലിനും ഘടകകക്ഷി എന്ന നിലയിലും, കൊട്ടാരക്കര നിയുക്ത എം.എൽ.എ കെ.എൻ ബാലഗോപാൽ സി.പി.എം പ്രതിനിധിയായും ജില്ലയിൽ നിന്ന് മന്ത്രിസഭയിലേക്ക് എത്താൻ സാധ്യത.

ഇവരുടെ മന്ത്രിസ്ഥാനത്തേക്കുറിച്ച് ചർച്ചകൾ നടക്കുന്നതായാണ് സൂചന. കൊല്ലം എം.എൽ.എ മുകേഷിൻ്റെ മന്ത്രി സ്ഥാനവും പരിഗണനയിലുള്ളതായി നേരത്തേ സൂചന ലഭിച്ചിരുന്നു ഇതിനും വ്യക്തമായ പ്രതികരണത്തിന് നേതൃത്വങ്ങൾ തയ്യാറായില്ല.

Post a Comment

0Comments
Post a Comment (0)