സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗൺ ആരംഭിച്ചു ;കൊല്ലത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പോലീസ്;കോവിഡ് പ്രതിസന്ധി മൂലം ഉണ്ടാകുന്ന മാനസികസംഘര്‍ഷങ്ങളും വെല്ലുവിളികളും നേരിടുന്നവര്‍ക്ക് കൗണ്‍സിലിംഗും മറ്റും നല്കുന്നതിനായി കണ്‍സിലര്‍മാരുടേയും, സൈക്കോളജിസ്റ്റിന്‍റെയും സേവനം ലഭ്യമാക്കിയിട്ടുള്ളതായും കൊല്ലം റൂറൽ ജില്ലാ മേധാവി കെ.ബി രവി ഐ.പി.എസ് അറിയിച്ചു.

0
കൊല്ലം : അന്തർ സംസ്ഥാന പാതകളിൽ വൻ ക്രമീകരണങ്ങളൊരുക്കി ജില്ലയിൽ ലോക്ഡൗൺ ക്രമീകരണം. അതിർത്തികളിലെല്ലാം കർശന പരിശോധന സംവിധാനം ഏർപ്പെടുത്തി. അത്യാവശ്യ ഘട്ടങ്ങളിൽ അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ പൊലീസ് സംവിധാനം നിലവിലുള്ളതായും കോവിഡ് പ്രതിസന്ധി മൂലം ഉണ്ടാകുന്ന മാനസികസംഘര്‍ഷങ്ങളും വെല്ലുവിളികളും നേരിടുന്നവര്‍ക്ക് കൗണ്‍സിലിംഗും മറ്റും നല്കുന്നതിനായി കണ്‍സിലര്‍മാരുടേയും, സൈക്കോളജിസ്റ്റിന്‍റെയും സേവനം ലഭ്യമാക്കിയിട്ടുള്ളതായും കൊല്ലം റൂറൽ ജില്ലാ മേധാവി കെ.ബി രവി ഐ.പി.എസ് അറിയിച്ചു.
                    അതേസമയം കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ ആരംഭിച്ചു. യഥാക്രമം രാവിലെ ആറ് മണിക്ക് ആരംഭിച്ച ലോക്ക് ഡൗൺ മെയ് 16 അർധരാത്രി വരെ തുടരും. ലോക്ക് ഡൗൺ തുടങ്ങി ഒരാഴ്ച കൊണ്ട് അതിൻ്റെപ്രതിഫലനം പ്രതിദിന കൊവിഡ് കേസുകളിലുണ്ടാവും എന്നാണ് സർക്കാരിൻ്റെ കണക്കുകൂട്ടൽ. ഇന്നലെ സംസ്ഥാനത്ത് 38,460 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നാൽപ്പത്തിരണ്ടായിരത്തിലധികം രേഖപ്പെടുത്തിയ ഉയർന്നപ്രതിദിന കൊവിഡ് കേസുകളിൽ കാര്യമായി കുറവ് വരാത്ത പക്ഷം ലോക്ക് ഡൗൺ പിന്നെയും നീട്ടാനാണ് സാധ്യത. കൊല്ലം ജില്ലയിൽ വെള്ളിയാഴ്ച 2422 പേർക്ക് കൂടി കോവിഡ്, 1405 പേർക്ക് രോഗമുക്തി നേടി.

Post a Comment

0Comments
Post a Comment (0)