തൃക്കരുവയിലും ആവേശം; സോഷ്യൽ മീഡിയയിൽ എങ്ങും വിജയദിനാഘോഷ ചിത്രങ്ങൾ.
കോവിഡ് പശ്ചാത്തലത്തില്‍ വിജയാഹ്ലാദങ്ങള്‍ ഒഴിവാക്കി വീടുകളില്‍ ദീപം തെളിയിച്ച് വിജയ ദിനം ആചരിക്കാന്‍ മുഖ്യമന്ത്രി നിർദേശമുണ്ടായിരുന്നു ഇത് പ്രവർത്തകർ ഏറ്റെടുത്ത് നടപ്പിലാക്കുന്ന കാഴ്ചയാണ് കണ്ടത്.
ജില്ലയിലെ ഇതനുസരിച്ച് വീടുകളില്‍ കേക്കുകള്‍ മറിച്ചും പടക്കം പൊട്ടിച്ചും കമ്പിത്തിരിയും മത്താപ്പുവും കത്തിച്ചും ദീപങ്ങള്‍ കൊളുത്തിയുമായിരുന്നു ആഘോഷം. തൃക്കരുവയിലും സ്ഥിതി മറിച്ചൊന്നുമല്ല ആഹ്ളാദം അത്രമേൽ ദീപമായ കാഴ്ചയാണ് ഇവിടെ കണ്ടത്.
പാർട്ടി അണികളുടെ പല വീടുകളുടേയും മുന്‍ഭാഗത്ത് ചെരാതുകളും മെഴുകുതിരികളും കത്തിച്ചു ആഘോഷിച്ചു. കൊല്ലത്ത് ചരിത്രമാവർത്തിച്ച് ഇടതു കോട്ട നേടിയ എം. മുകേഷ് എം.എൽ.എയും അമ്മയോടും സഹോദരങ്ങളോടുമൊപ്പം സ്വവസതിയില്‍ ദീപം തെളിയിച്ച് വിജയം ആഘോഷിച്ചു. സി.പി.ഐ.എം ജില്ലാ സെക്രട്ടറി കൊല്ലായിൽ സുദേവൻ സ്വവസതിയായ സാഫല്യത്തിൽ വിജയദിനാഘോഷം കുടുംബാഗങ്ങളോടൊപ്പം നടത്തി
തൃക്കരുവയിലെയും സ്ഥിതി മറ്റൊന്നായിരുന്നില്ല ഡി.വൈ.എഫ്.ഐ തൃക്കരുവ മേഖലാ സെക്രട്ടറി ശരത് ബി ചന്ദ്രനും വിജയദിനത്തിൻ്റെ ഭാഗമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചു.
എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും കോവിഡിൻ്റെ പിടിയിലും പ്രൊട്ടോക്കോൾ പാലിച്ച് വീടുകളില്‍ വിജയമാഘോഷിച്ചപ്പോള്‍ ദീപാവലിയും വിഷുവും ഒന്നിച്ച് വന്ന പ്രതീതിയായി.