പൂ​ർ​ണ അ​ട​ച്ചി​ട​ൽ വ്യാ​പാ​രി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കും: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന സെക്രട്ടറി​യ​റ്റ്; കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ചെ​റു​കി​ട വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ഇ​പ്പോ​ൾ​ത​ന്നെ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്

0

കൊ​ച്ചി : പൂ​ർ​ണ അ​ട​ച്ചി​ട​ൽ വ്യാ​പാ​രി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന സെക്രട്ടറി​യ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചെ​റു​കി​ട വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ഇ​പ്പോ​ൾ​ത​ന്നെ കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ണി​ൽ നി​ല വീ​ണ്ടും വ​ഷ​ളാ​കും. അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് അ​നു​വ​ദി​ച്ച​തു​പോ​ലെ മ​റ്റു വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി തു​റ​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ പ​ല വ്യാ​പാ​രി​ക​ളും ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​വു​മെ​ന്ന് ഓ​ൺ​ലൈ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര പ​റ​ഞ്ഞു.

റ​മ​ദാ​ൻ കാ​ല​ത്തെ​ങ്കി​ലും സ​ർ​ക്കാ​റിെൻറ ഭാ​ഗ​ത്തു​നി​ന്ന്​ അ​നു​കൂ​ല സ​മീ​പ​ന​മു​ണ്ടാ​വ​ണം. ലോ​ക്ഡൗ​ൺ കാ​ല​യ​ള​വി​ലെ വാ​യ്പ​ക​ൾ​ക്ക് ഒ​രു​വ​ർ​ഷ​ത്തെ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്കു​ക​യും പ​ലി​ശ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് സം​ഘ​ട​ന അ​ഭി​പ്രാ​യ​പ്പെ​ട്ടു. പൊ​തു​ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ ഇ​ട​പ​ഴ​കു​ന്ന വ്യാ​പാ​രി​ക​ളെ കോ​വി​ഡ് മു​ൻ​നി​ര പോ​രാ​ളി​ക​ളാ​യി പ​രി​ഗ​ണി​ച്ച് വാ​ക്സി​നേ​ഷ​ൻ ല​ഭ്യ​മാ​ക്ക​ണം.

സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ടി. ​ന​സി​റു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ ദേ​വ​സ്യ മേ​ച്ചേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. പു​തി​യ സ​ർ​ക്കാ​റി​ന് യോ​ഗം ആ​ശം​സ നേ​ർ​ന്നു. തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ് കെ.​വി. അ​ബ്​​ദു​ൽ ഹ​മീ​ദ്, മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ് പി. ​കു​ഞ്ഞാ​വു ഹാ​ജി, കോ​ട്ട​യം ജി​ല്ല പ്ര​സി​ഡ​ൻ​റ് എം.​കെ. തോ​മ​സു​കു​ട്ടി, വ​യ​നാ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ് കെ.​കെ. വാ​സു​ദേ​വ​ൻ, കൊ​ല്ലം ജി​ല്ല പ്ര​സി​ഡ​ൻ​റ് ദേ​വ​രാ​ജ​ൻ, പ​ത്ത​നം​തി​ട്ട പ്ര​സി​ഡ​ൻ​റ് എ.​ജെ. ഷാ​ജ​ഹാ​ൻ, എ​റ​ണാ​കു​ളം ജി​ല്ല പ്ര​സി​ഡ​ൻ​റ് പി.​സി. ജേ​ക്ക​ബ്, കാ​സ​ർ​കോ​ട്​ ജി​ല്ല പ്ര​സി​ഡ​ൻ​റ് കെ. ​അ​ഹ​മ്മ​ദ് ഷ​രീ​ഫ്, കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സേ​തു​മാ​ധ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു

Post a Comment

0Comments
Post a Comment (0)