സംസ്ഥാനത്ത് ലോക്ഡോൺ ദിനങ്ങൾ എത്തിയോടെ മദ്യഷാപ്പുകൾ അവധിയായതിനാൽ മദ്യത്തിന് അടിമകളായവരെ ലക്ഷ്യമിട്ട് വാറ്റു കേന്ദ്രങ്ങൾ സജീവമാകുന്നു.
ഇത്തരത്തിൽ പ്രവർത്തിച്ചു വന്ന കിളികൊല്ലൂരിലെ വാറ്റു കേന്ദ്രമാണ് എക്സസൈസ് സ്പെഷ്യൽ സ്കോഡ് ഇൻസ്പെക്ടർ ഐ നൗഷാദ് ഉം സംഘവും പൂട്ടിച്ചത്. ആൾതാമസം ഇല്ലാതിരുന്ന പുരയിടത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നത്
വാണിജ്യാടിസ്ഥാനത്തിൽ നിർമ്മാണം നടത്തിവന്നിരുന്ന സ്ഥലത്താണ് കൊല്ലം എക്സൈസ് സംഘം റെയ്ഡ് നടത്തിയത്. ഇവരുടെ പക്കൽ നിന്ന് 35 ലിറ്റർ ചാരായവും 750 ലിറ്റർ കോടയും പിടിച്ചെടുത്തു.