പനയം സ്വദേശിയായ വൃദ്ധൻ്റെ ദുരവസ്ഥ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു; തൃക്കരുവയിൽ നിന്ന് സഹായവുമായി ജനപ്രതിനിധി പനയത്തെത്തി.

0


പനയം : പനയത്ത് വൃദ്ധന് കൊവിഡ് സ്ഥിരീകരിച്ചത്തോടെ ആരും സഹായിക്കാനില്ലായെന്ന ദുരവസ്ഥ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു ഇത് ശ്രദ്ധയിൽപ്പെട്ട തൃക്കരുവ സ്റ്റേഡിയം വാർഡ് ജനപ്രതിനിധിയും തൃക്കരുവ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സജീവ എൽ.ഡി.എഫ് പ്രവർത്തകനുമായ അജ്മീൻ എം. കരുവ സഹായവുമായി പനയത്തേയ്ക്ക് പുറപ്പെട്ടത്.

അവിടം സന്ദർശിച്ച ശേഷം അദ്ദേഹം പ്രദേശത്തെ ജനപ്രതിനിധിയെ ബന്ധപ്പെടുകയും ഈ ദുരവസ്ഥ ശ്രദ്ധയിൽ പ്പെടുത്തുകയുമുണ്ടായതായി അജ്മീൻ അഷ്ടമുടി ലൈവ് ന്യൂസിനോട് പറഞ്ഞു.

Post a Comment

0Comments
Post a Comment (0)