പുനലൂർ തൂക്കുപാലത്തിന്റെ അടിവശത്തുനിന്നും കല്ലടയാറ്റിൽ അജ്ഞാതൻ്റെ മൃതദേഹം കണ്ടെത്തി.

0
പുനലൂർ തൂക്കുപാലത്തിന്റെ അടിവശത്തുനിന്നും കല്ലടയാറ്റിൽ അജ്ഞാതൻ്റെ മൃതദേഹം  കണ്ടെത്തി.
പുനലൂർ : സ്നാനഘട്ടത്തിൽ കുളിക്കാനിറങ്ങിയ വ്യക്തിയെ കല്ലടയാറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്നാനഘട്ടകടവിൽ നിന്നും ഇദ്ദേഹത്തിന്റെ വസ്ത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹത്തിന് 1 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.. വലിയപാലത്തിൽകൂടി നടന്നുപോയ വഴിയാത്രക്കാരാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. 


തുടർന്ന് ഈ വിവരം പോലീസിനെ അറിയിക്കുകയും ശേഷം പോലീസിൻ്റെയും ഫയർഫോഴ്സ്ൻെറയും ഉദ്യോഗസ്ഥരുടെ സംഘം സംയുക്തമായി മൃതദേഹം കരയ്ക്കെത്തിക്കുകയായിരുന്നു. മരിച്ച വ്യക്തിക്ക് ഏകദേശം 60 വയസ്സ് പ്രായം അനുമാനിക്കുന്നു.

Post a Comment

0Comments
Post a Comment (0)