കൊല്ലത്ത് മരംമുറിക്കുന്നതിനിടെ മെഷീന്‍ വാള്‍ കെട്ടിയ കയര്‍ കഴുത്തില്‍ മുറുകി തൊഴിലാളി മരത്തിനുമുകളില്‍ കുടുങ്ങിയിരുന്ന് മരിച്ചു.

0
ശാസ്താംകോട്ട : മരംമുറിക്കുന്നതിനിടെ മെഷീന്‍ വാള്‍ കെട്ടിയ കയര്‍ കഴുത്തില്‍ മുറുകി തൊഴിലാളി മരത്തിനുമുകളില്‍ കുടുങ്ങിയിരുന്ന് മരിച്ചു. മുതുപിലാക്കാട് തുള്ളക്കളത്തില കൃഷ്ണന്‍കുട്ടി(കണ്ണന്‍-48) ആണ് മരിച്ചത്. ആഞ്ഞിലിമൂട് ശാസ്താംകോട്ട പ്രധാനപാതയോരത്തെ വീട്ടില്‍ മരം മുറിക്കുന്നതിനിടെയാണ് അപകടം. ഒരു പ്രധാന ചില്ല മുറിച്ചുവീഴ്ത്തിയപ്പോള്‍ മെഷീന്‍ കൈവഴുതിപ്പോയി. അത് ബന്ധിച്ചിരുന്ന കയര്‍ കൃഷ്ണന്‍കുട്ടിയുടെ കഴുത്തില്‍ മുറുകി മരത്തിന്റെ തടി തട്ടിയെന്നും സംശയമുണ്ട്. ചില്ലകള്‍ക്കിടയില്‍ കുടുങ്ങി അനക്കമറ്റ നിലയിലിരുന്ന ആളെ താഴെ ഇറക്കാന്‍ ഫയര്‍ഫോഴ്‌സ് ഒരുമണിക്കൂറിലേറെ ശ്രമം നടത്തിയാണ് സാധിച്ചത്. താഴെഎത്തിച്ച ആളെ താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ ജി പ്രസന്നകുമാര്‍, സീനിയര്‍ ഫയര്‍ റെസ്ക്യു ഓഫിസര്‍ മോഹന്‍ബാബു,ഫയര്‍ റെസ്ക്യു ഓഫിസര്‍മാരായ പ്രേമചന്ദ്രന്‍നായര്‍, പ്രദീപ്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ശരീരം താഴെ ഇറക്കിയത്. അടൂര്‍ സ്വദേശിയായ കൃഷ്ണന്‍കുട്ടി അടുത്തകാലത്താണ് ഇവിടെ താമസമാക്കിയതെന്ന് പറയുന്നു.

Post a Comment

0Comments
Post a Comment (0)