പ്രവാസികള്‍ തമ്മിലുണ്ടായ അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റു മരിച്ചു.

0
 
ഷാര്‍ജ : പ്രവാസികള്‍ തമ്മിലുണ്ടായ അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റു മരിച്ചു. ഷാര്‍ജയിലാണ് സംഭവം പാക്കിസ്ഥാന്‍ സ്വദേശിയാണ് കുത്തേറ്റു മരിച്ചത്. ഷാര്‍ജ പൊലീസ് കേസേടുുത്ത് അന്വേഷണം ആരംഭിച്ചു. ഷാർജ അല്‍ ബാതിന ഏരിയയിലാണ് സംഭവം. 

പാക്കിസ്ഥാന്‍ സ്വദേശികളായ ഒന്നിലധികംപേർ തമ്മിലുണ്ടായ തര്‍ക്കം രൂക്ഷമാകുകയും ഇതിലുള്‍പ്പെട്ട ഒരു യുവാവിനെ ഇവര്‍ ആക്രമിക്കുകയുമായിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ കുത്തേറ്റതാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒരു മണിക്കാണ് കേസിനാസ്പദമായ സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ചില ദൃക്സാക്ഷികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തി ഉടന്‍ തന്നെ ആക്രമിക്കപ്പെട്ട യുവാവിനെ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. 
Tags

Post a Comment

0Comments
Post a Comment (0)