നേമത്തെക്ക് പ്രിയങ്കയില്ല; നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി പ്രിയങ്കാ ഗാന്ധി.

0

പകരം രാഹുല്‍ ഗാന്ധിയെത്തുമെന്ന് സൂചന

നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയതായി പ്രിയങ്കാ ഗാന്ധി. കൊവിഡ് നിരീക്ഷണത്തിലായതിനാലാണ് പ്രചാരണം റദ്ദാക്കിയതെന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പ്രിയങ്കാ ഗാന്ധി അറിയിക്കുന്നു. പകരം രാഹുല്‍ ഗാന്ധിയെ മണ്ഡലത്തിലെത്തിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന.



സംസ്ഥാനത്തെ ഇടത് വലത് പാർട്ടികൾ ഒരു പോലെ ഉറ്റു നോക്കുന്ന മണ്ഡലത്തിലേക്ക് വലിയ പ്രാധാന്യത്തോടെ കോൺഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കിയിട്ടും ദേശീയ നേതാക്കളോ സംസ്ഥാനത്തെ മുതിർന്ന നേതാക്കളോ നേമത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന ആരോപണം കെ. മുരളീധരന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രിയങ്കാ ഗാന്ധി ആദ്യം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നേമത്ത് പ്രചാരണം നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനായി കോൺഗ്രസ്സ് ദേശീയ നേതാക്കളെ സ്ഥാനാർത്ഥികൾക്കായി മണ്ഡലങ്ങളിലെത്തിക്കുന്നത് പ്രചാരണത്തിൻ്റെ തോത് വർദ്ധിപ്പിക്കുന്നുണ്ട്.

Post a Comment

0Comments
Post a Comment (0)