ഇയാളെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ചൊവ്വാഴ്ച സായാഹ്ന നമസ്കാരത്തിന് ശേഷമാണ് ഭീകര സംഘടനയെ അനുകൂലിക്കുന്ന തരത്തിലുള്ള മുദ്രാവാക്യവുമായി നീങ്ങുന്ന ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ഇയാളുടെ കൈയില്‍ കത്തി ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണത്തിനും തുടര്‍ നിയമ നടപടികള്‍ക്കും ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ഇയാളെ കൈമാറിയതായി ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു.