അദാനി മുഖ്യമന്ത്രിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.

0

അദാനി മുഖ്യമന്ത്രിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും കണ്ണൂരില്‍ വച്ച് നടന്ന രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ച് അന്വേഷണം വേണമെന്നും കോൺഗ്രസ്സ് നേതാവും കെപിസിസി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയെ പരാമർശിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യാണ് ഇടനിലക്കാരനെന്നും ഇത് വഴിയാണ്  സംസ്ഥാന സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടാക്കിയ കരാര്‍ രൂപപ്പെടുത്തിയതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

മുങ്ങുന്ന കപ്പലിന്റെ കപ്പിത്താനാണ് മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. കേന്ദ്ര ഏജന്‍സികള്‍ക്ക് സമഗ്രമായ  അന്വേഷണം നടത്തിയാല്‍ മുഖ്യമന്ത്രിക്കെതിരെ വലിയ അഴിമതികളും അതിൻ്റെ തെളിവുകളും കണ്ടെത്താനാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

ഇതേ സമയം, കെ.എസ്.ഇ.ബി യുമായി ബന്ധപ്പെട്ടുള്ള രമേഷ് ചെന്നിത്തലയുടെ  ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി  രംഗത്ത് എത്തി. പ്രതിപക്ഷ നേതാവ് നേരത്തെ കരുതിവച്ച ബോംബ് ഇതാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. വൈദ്യുതി ബോര്‍ഡിന്റെ എല്ലാ കരാറുകളും വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും എല്ലാം പരിശോധനകൾക്കാധാരമാക്കാമെന്നും മുഖ്യമന്ത്രി. ഈ ബോംബ് ചീറ്റിപ്പോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവിനെ പരിഹസിച്ചു.

Post a Comment

0Comments
Post a Comment (0)