" ഇലക്ഷൻ സമയത്ത് കളക്ടറുടെ വായിൽ അമ്പഴങ്ങയായിരുന്നോ "; വിമർശനങ്ങൾ രസകരമായിരുന്നു: കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുക - കൊല്ലം ജില്ലാ കളക്ടർ.

0


" ഇലക്ഷൻ സമയത്ത് കളക്ടറുടെ വായിൽ അമ്പഴങ്ങയായിരുന്നോ " എന്ന് തുടങ്ങി ഒരുപാട് രസകരമായ വിമർശനങ്ങൾ വന്നു എന്നാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത രാഷ്ട്രീയക്കാർക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിമർശിക്കാനുള്ള നിങ്ങളുടെ അധികാരത്തെ ഞങ്ങൾ അങ്ങേയറ്റം ബഹുമാനിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. വിമർശനങ്ങൾ വഴി സാധാരണക്കാരായ ജനങ്ങളിൽ ഇലക്ഷൻ സമയത്തില്ലാത്ത കൊവിഡ് പ്രോട്ടോക്കോൾ ഇനി പാലിക്കേണ്ട എന്നൊരു സന്ദേശം നൽകരുത് അത് നമ്മുടെ നാടിനെ വളരെ വലിയ രീതിയിൽ ബാധിക്കും കൊല്ലം ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിൻ്റെ വാക്കുകളാണ് കളക്ടർ തന്നെ തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ  ജനങ്ങളോട് ലൈവായി കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. 

മാളുകളും ഷോപ്പുകളും കവാടത്തിന് വെളിയിൽ മാത്രമല്ല കൗണ്ടറുകളിലും സാനിറ്റൈസർ വയ്ക്കാൻ താല്പ്പര്യം കാണിക്കണമെന്നും മാസ്ക്കും സാനിറ്റൈസറും പൊതുജനങ്ങൾ എപ്പോഴും ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇതിനോടകം ആയിക്കണക്കിനാളുകൾ കണ്ട വീഡിയോ കൊല്ലം ജനങ്ങൾ ആകെ ഏറ്റെടുത്തു കഴിഞ്ഞു.

Post a Comment

0Comments
Post a Comment (0)