ചെന്നൈ : തമിഴ്‌നാട്ടില്‍ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് കടന്നുകളയാന്‍ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി വളര്‍ത്തുനായ. കോയമ്പത്തൂരിലെ ശെല്‍വപുരത്താണ് സംഭവം. ഭിന്നശേഷികാരായ മുപ്പതുകാരിയെ പീഡിപ്പിച്ച ശേഷം കടന്നു കളയാന്‍ ശ്രമിച്ച സ്വര്‍ണപ്പണിക്കാരനായ ഇരുപത്തൊമ്പതുകാരനാണ് പിടിയിലായത്. ഇയാള്‍ പീഡന ദൃശ്യങ്ങളും മൊബൈലില്‍ പകര്‍ത്തിയിരുന്നു. വീടിനോട് ചേര്‍ന്ന ചായ്പ്പിലായിരുന്നു യുവതി താമസിച്ചിരുന്നത്.
വീടിന്റെ 200 മീറ്റര്‍ അകലെ വാഹനം പാര്‍ക്ക് ചെയ്തതിനു ശേഷം പ്രതി യുവതിയുടെ വീട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. യുവതിയെ പീഡിപ്പിച്ച ശേഷം കടന്നു കളയാന്‍ ശ്രമിച്ച പ്രതിയെ വളര്‍ത്തുനായ കടിക്കുകയും ജീന്‍സില്‍ കടിച്ചു പിടിച്ച് വലിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ചായ്പ്പിലെ ലൈറ്റ് ഓഫായി കിടക്കുന്നത് കണ്ടതോടെയാണ് വീട്ടുകാര്‍ അങ്ങോട്ടേക്ക് എത്തുന്നത്. പ്രതിയുടെ ഫോണില്‍ നിന്നും പീഡനത്തിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. അതേസമയം പ്രതി മുമ്പ് രണ്ട് തവണ യുവതിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.