The housewife died when her house collapsed and her son was hospitalized

0
വീടിന്റെ മച്ച് ഇടിഞ്ഞ് ശരീരത്തിലേക്ക് വീണ് വീട്ടമ്മ മരിച്ചു.  കണ്ണൂരിലാണ് സംഭവം. പൊടിക്കുണ്ടിലെ വസന്തയാണ് (60) ആണ് മച്ച് ഇടിഞ്ഞ് ശരീരത്തിലേക്ക് മരിച്ചത്. തുടർന്ന് അമ്മയ്ക്കൊപ്പം പരിക്കേറ്റ മകൻ ഷിബുവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാതിരാത്രി ഒരു മണി കഴിയേ ആയിരുന്നു സംഭവം. കണ്ണൂർ പൊടിക്കുണ്ട് മിൽമയ്ക്ക് സമീപം താമസിക്കുന്ന കൊയിലി പവിത്രന്റെ വീട്ടിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. വീടിന്റെ മേൽക്കൂരയരാണ് ഇടിഞ്ഞ് വീണത്. താഴെ നിലയിലെ മുറിയ്ക്കുളിൽ കിടന്നുറങ്ങിയ വസന്തയുടെ മുകളിലേക്ക് മേൽക്കുരയിലെ പഴക്കം ചെന്ന ഭാരമേറിയ മരക്കഷണങ്ങൾ വന്നു വീഴുകയായിരുന്നു. ഇത് വീണതോടെ മുറിയിലുണ്ടായിരുന്ന അലമാരയും അവിടെ ഉണ്ടായിരുന്ന സാധനങ്ങളും കൂട്ടമായി ചെരിഞ്ഞ് വസന്തയുടെ മുകളിലേക്ക് പതിയ്ക്കുകയും ചെയ്തു.

ഇവരുടെ മകനായ ഷിബു, രണ്ടാം നിലയിലെ മുറിയ്ക്കുളിൽ നിന്ന് കട്ടിലോലെ താഴേക്ക് പതിച്ചു. വീഴ്ച്ചയിൽ ഷിബുവിന് ഗുരുതരമല്ലാത്ത പരിക്ക് സംഭവിച്ച. തുടർന്ന് നാട്ടുകാർ രക്ഷിക്കാനായി എത്തിയപ്പോൾ  മുറിയുടെ വാതിൽ തുറക്കാൻ പറ്റാത്ത നിലയിലേക്ക് മാറിയിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിനേയും, ഫയർഫോഴ്സിനെയും വിവരം അറിയിച്ചു.

അറിയിച്ചത് പ്രകാരം പൊലീസും ഫയർഫോഴ്‌സും വളരെ കഷ്ടപ്പാട് നിറഞ്ഞ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അമ്മയെയും മകനെയും  പുറത്തെടുത്തത്. മച്ചിനടിയിലായ അമ്മ  വസന്ത, മരക്കഷ്ണങ്ങൾക്കിടയിൽ  കുടുങ്ങിയ നിലയിലായിരുന്നു ഇവിടുന്ന  പുറത്തെടുക്കുമ്പോൾ തന്നെ ഇവർ മരിച്ചിരുന്നു. ഷിബുവിൻറെ തലയ്ക്കാണ് മറ്റ് സാധനങ്ങൾ വീണത്. ഓടിക്കൂടിയ നാട്ടുകാർ ഉടൻ ഷിബുവിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചു.

വീടിൻ്റെ പഴക്കമാണ് അപകട കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. തുടർന്ന് വീടിൻ്റെ കൂടുതൽ ഭാഗം ഇടിഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ പൊലീസ് സംഘം വീട് അടച്ചിരിയ്ക്കുകയാണ്.‌

Post a Comment

0Comments
Post a Comment (0)