കൊവിഡ് ബാധിതയായ യുവതി ആശുപത്രിയില്‍ വെച്ച് മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രി അടിച്ചുതകര്‍ത്ത് തീയിട്ടു. : സംഭവത്തിൻ്റെ വീഡിയോ കാണാം.

0

നാഗ്പൂര്‍ : കൊവിഡ് ബാധിതയായ യുവതി ആശുപത്രിയില്‍ വെച്ച് മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രി അടിച്ചുതകര്‍ത്ത് തീയിട്ടു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലായിരുന്നു സംഭവം. 29 കാരിയായ യുവതിയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ആശുപത്രി അടിച്ചു തകര്‍ത്തതിന് ശേഷം റിസപ്‌ഷെന്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.  

മരിച്ച യുവതിയുടെ ബന്ധുക്കള്‍ ആശുപത്രി തകര്‍ക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടിട്ടുണ്ട്. ബന്ധുക്കളിലൊരാള്‍ പെട്രോള്‍ ഒഴിച്ച് റിസപ്‌ഷെന്‍ കത്തിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആശുപത്രി അധികൃതര്‍ ഉടനെ തീ കെടുത്തിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. 

സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മരണ വിവരമറിഞ്ഞ് യുവതിയുടെ ഭര്‍ത്താവ് ഡോക്ടറുമായി തര്‍ക്കിക്കുകയും പിന്നീട് ബന്ധുക്കളെ കൂട്ടി വന്ന് ആശുപത്രി തല്ലി തകര്‍ക്കുകയുമായിരുന്നുവെന്ന് നാഗ്പൂര്‍ ഡി.സി.പി പറഞ്ഞു. 

Post a Comment

0Comments
Post a Comment (0)