എല്‍.ഡി.എഫ് കടപുഴകി വീഴും, ബി.ജെ.പിക്കാരുടെ അഡ്രസ് ഉണ്ടാകില്ല; കേരളത്തില്‍ യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുമെന്ന് ചെന്നിത്തല.

0

തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഏകാധിപത്യത്തിനും അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനുമെതിരായി കേരളം ഉണര്‍ന്നെഴുന്നേല്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നതെന്നും ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫ് തരംഗം കേരളത്തില്‍ ആഞ്ഞ് വീശുകയാണ്. എല്‍.ഡി.എഫ് കടപുഴകി പോകും, ബി.ജെ.പിക്കാരുടെ അഡ്രസ് ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ രാവിലത്തെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ നിരീശ്വരവാദിയായ മുഖ്യന്‍ അയ്യപ്പന്റെ കാല് പിടിക്കുന്നുവെന്നാണോ ഇതില്‍ നിന്ന് മനസിലാക്കേണ്ടതെന്നായിരുന്നു ചെന്നിത്തല സംശയം ഉന്നയിച്ചത്.

ഏകാധിപത്യത്തിനു അഹങ്കാരത്തിനുമെതിരെ ജനം വിധിയെഴുതും. നിരീശ്വരവാദിയായ പിണറായി വിജയന്‍ അയ്യപ്പനെ കൂട്ടുപിടിക്കുകയാണ്. വിശ്വാസികള്‍ പൊറുക്കില്ല. സര്‍ക്കാരിന് അയ്യപ്പകോപമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. 

ശബരിമല അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്നും ജനവിരുദ്ധ നയങ്ങളും അഴിമതിയും ജനങ്ങള്‍ ചര്‍ച്ചയാക്കുമെന്നുമാണ് ചെന്നിത്തലയുടെ വാദം. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ട് വന്ന ആരോപണങ്ങള്‍ സത്യമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്നും ചെന്നിത്തല പറയുന്നു.

Post a Comment

0Comments
Post a Comment (0)