കണ്ണൂര്‍ താഴെചൊവ്വയില്‍ കള്ളവോട്ട് ചെയ്തയാള്‍ കസ്റ്റഡിയില്‍; കൂത്തുപ്പറമ്പിലും തളിപ്പറമ്പിലും അക്രമം നടന്നതായി ബ്യുറോ റിപ്പോർട്ട്

0

കണ്ണൂർ : കണ്ണൂര്‍ താഴെചൊവ്വയില്‍ കള്ളവോട്ട് ചെയ്തയാള്‍ കസ്റ്റഡിയില്‍. വലിയന്നൂര്‍ സ്വദേശി ശശീന്ദ്രനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലിസ് ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം കണ്ണൂരില്‍ അങ്ങിങ്ങ് അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂത്തുപ്പറമ്പിലും തളിപ്പറമ്പിലുമാണ് അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ 108 ബൂത്തില്‍ യു.ഡി.എഫ് ഏജന്റിനു മര്‍ദ്ദനമേറ്റു. യു.ഡി.എഫ് ഏജന്റ് വാഹിദിനാണ് മര്‍ദനമേറ്റത്.

തളിപ്പറമ്പ് അസംബ്ലി മണ്ഡലത്തില്‍ കുറ്റിയേരി വില്ലേജിലെ ചെരിയൂര്‍ യു.ഡി.എഫ് ബൂത്ത് ഏജന്റ് വി കൃഷ്ണന് ഒന്നാം ബൂത്തില്‍ മര്‍ദ്ദനേറ്റു. സി പി എം പ്രവര്‍ത്തകരാണ് അക്രമിച്ചത് എന്നാണ് ആരോപണം.

Post a Comment

0Comments
Post a Comment (0)