കേരള വനം വകുപ്പുമായി സഹകരിച്ച് കൊല്ലത്ത് ലോക വന്യജീവി ദിനം ആചരിച്ചു.

0

Author : Mumthaz yahiya

കൊല്ലം :   സുവോളജി ഡിപ്പാർട്മെന്റ് - കേരള വനം വകുപ്പുമായി സഹകരിച്ച് ലോക വന്യജീവി ദിനം ആചരിച്ചു. കൊല്ലം മേഖലാ സാമൂഹ്യ വനം വകുപ്പ് കൺസർവേറ്റർ ശ്രീ. ഐ. സിദ്ധീഖ് ഐ എഫ് എസ് ഉൽഘാടനം ചെയ്തു. കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വളർത്തുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനോടൊപ്പം അസന്തുലിതാവസ്ഥയ്ക്ക് കാരണമായ പ്രശ്നങ്ങളെക്കുറിച്ചും നിരവധി ചിന്താദിഷ്ഠിതമായ ചോദ്യങ്ങളിലൂടെ ആയിരുന്നു ഉൽഘാടനം ആരംഭിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ. ചിത്രാ ഗോപിനാധ് അധ്യക്ഷയായിരുന്നു. തൃശൂർ കോളേജ് ഓഫ് ഫോറസ്ട്രി അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രീഹരി രാമൻ "ജൈവ വൈവിധ്യവും അവ നേരിടുന്ന പ്രശ്നങ്ങളും" എന്ന വിഷയത്തിൽ വളരെ ഗഹനമായ പഠന പ്രവർത്തനങ്ങളും വിശദീകരിച്ചു. പ്രധാനമായും നമ്മുടെ ജൈവ വൈവിദ്ധ്യങ്ങളും അവയുടെ പ്രാധാന്യവും പ്രതേകതകളും വിശദീകരിക്കുന്ന ഡാറ്റ കളക്ഷൻ അവയുടെ വിശദീകരണം, ഓരോ ജീവികളുടെ വിശദമായ വർഗീകരണ ചിത്രങ്ങളും, അവയുടെ ആവാസവ്യവസ്ഥയും അവ തമ്മിലുള്ള ബന്ധവും,ആവാസ വ്യവസ്ഥയിൽ മനുഷ്യന്റെ ഇടപെടലുകൾ മൂലം ഉണ്ടായ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങളും, കാലാവസ്ഥ വ്യതിയാനങ്ങളും, നിപ്പ, റാബിസ് പോലെയുള്ള രോഗങ്ങൾ മൃഗങ്ങളിൽ നിന്നും മനുഷ്യനിലേക് സംക്രമിക്കുന്നതിന്റെ ഘട്ടങ്ങളും അടങ്ങിയ വെബിനാർ കുട്ടികളിലും പങ്കെടുത്തവരിലും പ്രകൃതി സംരക്ഷണത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നു എന്ന ചിന്ത ഉണർത്തുന്നതായിരുന്നു. 
കൊല്ലം എ സി എഫ് ശ്രീ. ദിനേശ് സർ പ്രകൃതി സംരക്ഷണത്തെക്കുറിച്ച് വരും തലമുറ മനസിലാക്കേണ്ട ആവശ്യകതയെക്കുറിച്ചു പ്രതി പാദിക്കുകയും ചെയ്തു. പ്രോഗ്രാം കൺവീനർ ഡോ. ജസിൻ റഹ്‌മാൻ സ്വാഗത പ്രസംഗം നടത്തുകയും കോ - ഓർഡിനേറ്റർ ഡോ. മുംതാസ് യഹിയ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.
Tags

Post a Comment

0Comments
Post a Comment (0)