" കടലിൻ്റെ മക്കൾ തേടുന്നത് അവകാശപ്പെട്ട ഒരു തുണ്ട് ഭൂമി " ; കൊല്ലത്ത് തീരദേശവാസികൾ ദുരിതത്തിൽ

0

കൊല്ലം : 
തീരദേശവാസികളുടെ തീരാദുഖമായ മാറി മാറി വന്ന സർക്കാരുകൾ നിഷേധിച്ചു കൊണ്ടിരിക്കുന്ന തങ്ങൾക്ക് അവകാശപ്പെട്ട പട്ടയം നൽകാത്തതിൽ പ്രതിഷേധിച്ച് തീരദേശവാസികളായ സ്ത്രീകൾ കൊല്ലംതീരദേശറോഡിൽ കുത്തി ഇരുന്ന് പ്രതിഷേധിച്ചു. സ്ത്രീക്കും കുട്ടികളും ഉൾപ്പെട്ട പ്രതിഷേധ സംഘത്തിൽ നിരവധിപേർ പങ്കെടുത്തു. തങ്ങൾക്ക് അവകാശപ്പെട്ട പട്ടയം ലഭിക്കുന്നില്ലായെങ്കിൽ വരുന്ന നിയസഭാ ഇലക്ഷന് വോട്ടവകാശം വിനിയോഗിക്കാതെ പ്രതിഷേധിക്കുമെന്ന് പ്രതിഷേധക്കാർ പ്രഖ്യാപിച്ചു . തുടർന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയും വൈസ് പ്രസിഡൻ്റായ സൂരജ് രവിയും അടങ്ങിയ സംഘം സ്ഥലത്ത് എത്തുകയും പ്രധിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിക്കുകയും തുടർന്ന് അവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ തന്നെ ഇതിനൊരു പരിഹാരം കാണാം എന്ന ഉറപ്പും അവർ നൽകി. തുടർന്ന് പ്രധിഷേധം അവസാനിപ്പിക്കുകയും ചെയ്തു. പ്രതിഷേധ സംഗമത്തിൽ ബാബുമൊൻ , ടാഗോർ, രാജു, നവീൻക്ലീറ്റസ്സ് എന്നിവർ സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
Tags

Post a Comment

0Comments
Post a Comment (0)