കൊല്ലത്ത് തട്ടിപ്പിൻ്റെ കല്യാണതന്ത്രം; കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യാരേജ് ബ്യൂറോയ്ക്കെതിരെ ശക്തമായ ആരോപണങ്ങളുമായി യുവാക്കൾ രംഗത്ത്.

0
കൊല്ലം : തട്ടിപ്പിൻ്റെ പല വകഭേദങ്ങളും കണ്ട മലയാളിക്ക് കൊല്ലത്ത് നിന്ന് പുതിയ വാർത്തകളെത്തുന്നു " തട്ടിപ്പിൻ്റെ കല്യാണതന്ത്രം ". ജില്ലയിലൂടനീളം യുവാക്കളെ കെണിയിലാക്കുകയും സൗജന്യ രജിസ്ട്രേഷനെന്ന് കാണിച്ച് രജിസ്റ്റർ ചെയ്യിപ്പിക്കുകയും തുടർന്ന് ആഴ്ച്ചകൾക്ക് ശേഷം യുവാക്കൾക്ക് ഫോൺ ചെയ്ത് ഒരു പെൺകുട്ടിയുടെ ചിത്രം അയച്ചു നൽകുകയും ചെയ്യുന്ന സംഘം യുവാക്കൾക്ക് അത് വരെ സൗജന്യ സേവനം നൽകുന്നു. ശേഷം വീണ്ടും ഓഫീസിൽ നിന്നെന്ന് കാണിച്ച് കോൾ വരുകയും നിങ്ങളുടെ ജാതകവും, ചിത്രവും പെൺകുട്ടിയുടെ വീട്ടുകാർക്ക് അയച്ചു കൊടുത്തെന്നും അവർക്ക് ഇഷ്ടപ്പെട്ടെന്നും അവർക്ക് ഉടനെ സംസാരിക്കണമെന്നും സംഘം അറിയിക്കുന്നു. യുവാക്കൾക്കും പെൺകുട്ടിയെ ഇഷ്ടമായ സ്ഥിതിക്ക് വിളിച്ചോളാൻ പറയുന്നു അവിടെയാണ് സംഘം തട്ടിപ്പ് ആരംഭിക്കുന്നത്, തുടർന്ന് യുവാക്കൾ സമ്മതം അറിയിക്കുമ്പോൾ " കോൾ ബാക്ക് " ലഭ്യമാക്കാൻ മൂവായിരത്തിലധികം രൂപാ തങ്ങളുടെ ഫീസായി നൽകണമെന്ന് ആവശ്യപ്പെടുന്നു. ആദ്യഘട്ടത്തിൽ യുവാക്കൾ പലരും ഇത് വേണ്ടെന്നുവെച്ചെങ്കിലും തുടർച്ചയായുള്ള പ്രേരണ മൂലം ഇവർ ഫീസ് അടയ്ക്കുകയാണുണ്ടായത് അവിടെയും തീരുന്നില്ല ഇവരുടെ തട്ടിപ്പ്, പെൺകുട്ടിയുടെ ചേച്ചിയോ, അമ്മയോ ആണെന്ന വ്യാജേന വിളിക്കുകയും കാണാൻ വരാൻ ആവശ്യപ്പെടുകയും ചെയ്യും തുടർന്ന് മറുപടിയില്ല വിളിച്ചാലും കിട്ടില്ല തട്ടിപ്പിൻ്റെ ആദ്യവശം യുവാക്കൾ മനസ്സിലാക്കിയതിവിടെയാണ്. ശേഷം ബ്യൂറോ ഓഫീസിൽ തിരക്കിയാൽ മരണം, അടുത്ത ബന്ധുവിൻ്റെ വിശേഷങ്ങൾ തുടങ്ങിയവ പറഞ്ഞ് നീട്ടികൊണ്ട് പോകും തുടർന്ന് യുവാക്കൾ തുടർച്ചെ വിളിയ്ക്കുമ്പോൾ പ്രമുഖ പാർട്ടിയുടെ അംഗങ്ങളാണ് തങ്ങളെന്നും തങ്ങൾ കല്യാണം ഇതല്ലെങ്കിൽ മറ്റൊന്ന് നടത്തും എന്നൊക്കെ ഭീഷണി സ്വരങ്ങളാകും.

തുടർന്ന് പലഭാഗത്ത് നിന്ന് യുവാക്കൾ സംഘടിച്ചപ്പോൾ അറിഞ്ഞത് യുവാക്കൾക്ക് പലർക്കും ലഭിച്ചത് ഒരേ പെൺകുട്ടിയുടെ ചിത്രം തന്നെയായിരുന്നു.   തുടർന്ന് ഇവർ സംഘടിക്കുകയും വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും കൊല്ലം ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി സമർപ്പിക്കുകയും ചെയ്തു.
Tags

Post a Comment

0Comments
Post a Comment (0)