BREAKING : പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങി മരിച്ചു.; മരിച്ചത് കൊല്ലം കരുനാഗപ്പള്ളി സ്വദേശികൾ

0

ആലപ്പുഴ: പമ്പയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു. കരുനാഗപ്പളളി പന്മന സ്വദേശികളായ ശ്രീജിത്ത്, ഹനീഷ്, സജാദ് എന്നിവരാണ് മരിച്ചത്. ഹരിപ്പാടിന് സമീപം വീയപുരത്ത് ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു മൂന്ന് പേരും.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ കുളിക്കാനിറങ്ങിയ ഇവര്‍ മുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും ഒന്നരമണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 

കായംകുളം താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. ഇവരുടെ മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ചു സുഹൃത്തുക്കള്‍ ചേര്‍ന്നാണ് വിയപുരത്തെ സുഹൃത്തിന്റെ വീട്ടിലെത്തിയത്.

Post a Comment

0Comments
Post a Comment (0)