അഞ്ചൽ കരുകോൺ നൗഫിയ മൻസിൽ സജീവ് എന്ന് വിളക്കുന്ന 51 വയസുള്ള ഷുഹൂദാണ് ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചത്. കരുകോൺ സ്കൂളിന് സമീപത്ത് താമസക്കാരനായ സജീവ് കരുകോൺ കൊട്ടാരത്തിൽ ജലാലിന്റെ വീട്ടിലായിരുന്നു ചെയ്ന്റിംഗ് ജോലിയ്ക്ക് ശനിയാഴ്ച്ച രാവിലെ എത്തിയത്.
ജോലി തുടങ്ങുന്നതിന് മുമ്പ് സജീവിന് ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുടമ സജീവ് ഇന്ന് ജോലി ചെയ്യേണ്ടെന്നും സജീവ് വീട്ടിൽ പോയി വിശ്രമിയ്ക്കാനും തൊഴിൽ ഉടമ പറഞ്ഞു. ഉടൻ തന്നെ സജീവ് കുഴഞ്ഞ് വീഴുകയായിരിന്നു. ഒപ്പം ജോലിക്ക് എത്തിയവർ സജീവിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയി ലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വർഷങ്ങളായി പ്രവാസി ആയിരുന്ന സജീവ് നാലുവർഷം മുമ്പാണ് നാട്ടിലെത്തി പെയ്ന്റിംഗ് ജോലി ചെയ്ത് കുടുംബം പുലർത്തി വന്നത്.
ഹസീനയാണ് ഭാര്യ.
നൗഫൽ,
നൗഫി എന്നിവർ മക്കളുമാണ്.അഞ്ചൽ ക്രൈം എസ് ഐ ശ്രീജു സ്ഥലത്തെത്തി ഇങ്ക്വോസ്റ്റ് നടപടി പൂർത്തിയാ ക്കിയശേഷം പുനലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃദദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.