തൃക്കരുവായിലെ കായിക പ്രതിഭകളുടെ ചിരകാല സ്വപ്ന സാക്ഷാത്ക്കരമായിരുന്ന പഞ്ചായത്ത് മിനി സ്റ്റേഡിയം പണി തീർത്തത് ഹൈടെക് രീതിയിൽ. പ്രതിഭകൾക്ക് മഴ പെയ്താൽ നീന്തൽ പരിശീലനവും വേണമെങ്കിൽ ഒരു കുളിയും പാസാക്കി മടങ്ങാം. 1 കോടി 40 ലക്ഷം മുടക്കി പണിത മിനി സ്റ്റേഡിയം അശാസ്ത്രീയമായ നിർമ്മാണത്താൽ ചെറുമഴയിൽ പോലും വെള്ളക്കെട്ടുകളാകുന്നു. നിയമസഭാ ഇലക്ഷൻ മുന്നിൽ കണ്ടു പെട്ടെന്നു പണി തീർത്ത് ജനങ്ങളെ പറ്റിക്കുകയായിരുന്നു എന്ന് എസ്ഡിപിഐ തൃക്കരുവ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
സ്റ്റേഡിയം നിർമ്മാണത്തിലെ അഴിമതി അന്വേഷിയ്ക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു... കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുന്നതു വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കമ്മിറ്റി അഷ്ടമുടി ലൈവിനോടായി പറഞ്ഞു.