AUTHOR : SUBIL KUMAR
ആശുപത്രിയിലേക്ക് പോയ ആംബുലൻസ് കെഎസ്ആർടിസി ബസിൽ ഇടിച്ചു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ അഴീക്കൽ പുത്തൻവീട്ടിൽ അജിത (46)യെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയാണ് ഇന്നലെ (25/03/21) വൈകിട്ട് 5ന് ദേശീയപാതയിൽ വവ്വാക്കാവ് ജംഗ്ഷന് സമീപം ആംബുലൻസ് അപകടത്തിൽപ്പെട്ടത് ഇടിയുടെ ആഘാതത്തിൽ ആംബുലൻസിൽ തെറിച്ചുവീണ അജിത ഓച്ചിറ യിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല ഒപ്പമുണ്ടായിരുന്ന ഭർത്താവിനും മകനും മരുമകനും നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കെഎസ്ആർടിസി ബസ് തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു കരുനാഗപ്പള്ളി ഉള്ള മരുമകന്റെ വീട്ടിൽ പോയി മടങ്ങുമ്പോൾ ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് ചെറിയഴീക്കൽ തിയേറ്ററിൽ ജംഗ്ഷന് സമീപം ബൈക്കിൽനിന്ന് വീണ് അജിതയും ഭർത്താവ് രാജീവനും പരിക്കേറ്റത് അജിത യെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോകാൻ നിർദേശിച്ചു ഇവിടെ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്