AUTHOR : SUBIL KUMAR
രണ്ടു ദിവസം മുമ്പാണ് കൊല്ലം പേരൂർ സ്വദേശി അശ്വതിയുടെ വന്ന ഫോണിലേക്ക് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നും ഫോൺ കോൾ എത്തിയത്. ഒരു സുപ്രഭാതത്തിൽ കേരളത്തിലെ എല്ലാ ഫോൺ നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ നറുക്കെടുപ്പിൽ താങ്കൾ വിജയിച്ചിട്ടുണ്ട് എന്നും അതുമായി ബന്ധപ്പെട്ട താങ്കൾക്ക് ഒരു സ്ക്രാച്ച് കൂപ്പൺ അയക്കുന്നു എന്നുമായിരുന്നു ഫോൺകോൾ.
ചതി മനസ്സിലാക്കാതെ വീടും കാര്യങ്ങളും അശ്വതിയിൽ ചോദിച്ചറിഞ്ഞ അവർ. ഇവർ വിലാസത്തിലേക്ക് ഒരു ലെറ്റർ അയച്ചു കൊടുക്കുകയും ചെയ്തു ഒപ്പം ഒരു സ്‌ക്രാചു കൂപ്പണും . സ്ക്രാച് ചെയ്തപ്പോൾ സെക്കൻ്റ് പ്രൈസ് ആയ മാരുതി സ്വിഫ്റ്റ് ഡിസയർ കാർ സമ്മാനമായി നേടുകയും ചെയ്തു
മാരുതി സ്വിഫ്റ്റ് ഡിസയർ കാർ ആറു ലക്ഷം രൂപയും നാല് പവൻ സ്വർണാഭരണവും ലോട്ടറി ചെയ്തിരിക്കുന്നു എന്ന് അവർ അറിയിച്ച പ്രകാരം കുടുംബാംഗങ്ങൾ എല്ലാവരും സന്തോഷത്തിലായി അതിനു ശേഷം ആണ് അടുത്ത നാടകം
മാരുതി സിഫ്റ്റ് കാറിൻറെ വിലയും ഒരു ലക്ഷം രൂപയും നാല് പവൻ സ്വർണാഭരണങ്ങളും ചേർത്തുള്ള തുകയുടെ ജിഎസ്ടി തുകയായ ഏകദേശം ഇരുപതിനായിരം രൂപയോളം അവർ പറയുന്ന അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം എന്ന് നിർദ്ദേശിച്ചു
ചതി മനസ്സിലാക്കിയ അവർ ആ ഉദ്യമത്തിൽ നിന്നും പിരിയുകയാണ് ഉണ്ടായത്
ഇതിനെതിരെ ചോദ്യം ചയ്തപ്പോൾ നിരന്തരം അവരുമായി ബന്ധപ്പെടുന്ന മൊബൈൽ ഫോൺ ഇപ്പോൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു ദയവായി പൊതുജനങ്ങൾ ശ്രദ്ധ ചെലുത്തണമെന്ന് അപേക്ഷിക്കുന്നു