കോഴിക്കോട് :
പിഎസ്‌സി പരീക്ഷാഹാളിൽ ഉദ്യോഗാർഥികൾ വാച്ച് ധരിക്കാൻ പാടില്ലെന്ന നിബന്ധന നിലവിലുള്ളതിനാൽ സമയം അറിയാൻ സംവിധാനം ഒരുക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ പിഎസ്‌സി സെക്രട്ടറിയിൽനിന്നു റിപ്പോർട്ട് തേടി. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
പരീക്ഷ നടക്കുന്ന സ്കൂൾ ക്ലാസ് മുറികളിൽ സമയം അറിയാൻ സൗകര്യമില്ലാത്തതു കാരണം ഉദ്യോഗാർഥികൾ ബുദ്ധിമുട്ടുകയാണെന്നുകാട്ടി ഉണ്ണികുളം സ്വദേശി ചന്ദ്രൻ കെ. ഇയ്യാടാണ് പരാതി നൽകിയത്.