കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് കേസിലെ മുഖ്യകണ്ണി യും രണ്ടാം പ്രതിയുമായ കൊല്ലം വടക്കേവിള വെസ്റ്റ് സ്റ്റാർഹൗസിൽ അബ്ദുൾ അസീസ് മകൻ 23 കാരനായ അൻസൽ റഹ്മാൻ ആണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ കൂട്ടുപ്രതി കൊല്ലം ഉളിയക്കോവിൽ സ്വദേശി ദിനനായകൻ ദീപുവിനെ നേരത്തെ പോലീസ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവരമറിഞ്ഞ അൻസൽ റഹ്മാൻ ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ കഴിഞ്ഞ വരവേ തൃശൂരിൽ നിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. എറണാകുളത്ത് കാക്കനാട് ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന MDMA ഇനത്തിൽപെട്ട മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു. കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം കൊല്ലം അസിസ്റ്റൻറ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ തൃശൂർ സിറ്റി പോലീസിന്റെ സഹായത്താൽ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാഫി.ബി.എം, എസ്.ഐ. മാരായ ദിൽജിത്ത്.എസ്.എസ്, രാജ്മോഹൻ.എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രിജേഷ്, രജ്ഞിത്ത്, അൻഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.